അഗര്‍ത്തല : ഇന്ത്യയിലേക്ക് അനധികൃതമായെത്തിയ 11 ബംഗ്ലാദേശികളെ അറസ്റ്റ് ചെയ്‌തു. ഇന്നലെ വൈകിട്ട് അഗര്‍ത്തല റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഇവരെ പിടികൂടിയത്. അഞ്ച് സ്‌ത്രീകളും ആറ് പുരുഷന്‍മാരുമടങ്ങിയ സംഘമാണ് പിടിയിലായത്.
ബെംഗളൂരു, ഡല്‍ഹി, ചെന്നൈ, കൊല്‍ക്കത്ത, ഒഡിഷ തുടങ്ങിയ നഗരങ്ങളിലേക്ക് യാത്ര ചെയ്യാന്‍ ലക്ഷ്യമിട്ടാണ് ഇവര്‍ ഇന്ത്യയിലേക്ക് കടന്നതെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
സുജന്‍ റാണ (20), അസിസുല്‍ ഷെയ്‌ഖ് (30), ലിമോണ്‍ (19), നര്‍ഗിസ് അക്‌തര്‍ (34), യൂസഫ് അലി (35), ഷഹിദുല്‍ ഇസ്ലാം(26), നിപ മണ്ഡല്‍ (27), അഖെ ബീഗം (35), ഒമി അക്‌തര്‍ (35), സജിബ് അലി (19), അസ്‌മ ബിശ്വാസ് (36) തുടങ്ങിയവരാണ് പിടിയിലായത്. അഗര്‍ത്തല റെയില്‍വേ പൊലീസാണ് ഇവരെ പിടികൂടിയത്. ഇന്ത്യ ബംഗ്ലാദേശ് അതിര്‍ത്തിയില്‍ അനധികൃത കുടിയേറ്റം വര്‍ധിക്കുന്ന സാഹചര്യത്തില്‍ അധികൃതര്‍ ശക്തമായ നിരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്.