ബപട്‌ല: പൊതു പരീക്ഷകളുടെ ഉത്തരക്കടലാസുകള്‍ നോക്കുന്നത് പലപ്പോഴും രസകരമാണെന്ന് അധ്യാപകര്‍ പറയാറുണ്ട്. ഉത്തരം അറിയാത്ത ചോദ്യങ്ങള്‍ക്ക് രസകരമായ പല ഉത്തരങ്ങളും ചില 'വിരുതന്മാ'ര്‍ എഴുതിപ്പിടിപ്പിക്കാറുണ്ട്. പൊതു പരീക്ഷയില്‍, ഉത്തരങ്ങളല്ലാതെ യാതൊന്നും ഉത്തരക്കടലാസില്‍ എഴുതരുതെന്ന് കര്‍ശന നിര്‍ദേശമുണ്ടെങ്കിലും കരുണാ കടാക്ഷത്തിനുള്ള അഭ്യര്‍ഥനയും പലപ്പോഴായി അധ്യാപകര്‍ക്കും ഉത്തരക്കടലാസില്‍ നിന്ന് ലഭിക്കാറുണ്ട്.
എന്നാല്‍ ഇതില്‍ നിന്നെല്ലാം വിഭിന്നമായൊരു ഉത്തരക്കടലാസ് സന്ദേശമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. "എനിക്ക് മാർക്ക് തന്നില്ലെങ്കിൽ, എന്‍റെ മുത്തച്‌ഛൻ നിങ്ങള്‍ക്കെതിരെ കൂടേത്രം ചെയ്യും' എന്നാണ് സന്ദേശം. ആന്ധ്ര പ്രദേശിലെ ബാപട്‌ല ജില്ലയിലെ മുനിസിപ്പൽ ഹൈസ്‌കൂളിൽ മൂല്യ നിര്‍ണയത്തിന് ലഭിച്ച പത്താം ക്ലാസുകാരന്‍റെ ഉത്തരക്കടലാസിലാണ് സന്ദേശമുള്ളത്.