കേരളം

kerala

ETV Bharat / automobile-and-gadgets

സാംസങ് ഗാലക്‌സി എസ്‌ 25 സീരീസ് കുറഞ്ഞ വിലയിൽ എവിടെ ലഭിക്കും? വിവിധ രാജ്യങ്ങളിലെ വിലയറിയാം... - SAMSUNG GALAXY S25 PRICE DETAILS

സാംസങ് ഗാലക്‌സി എസ്‌ 25 സീരീസിലെ ഫോണുകൾക്ക് കൂടുതൽ വിലക്കുറവ് എവിടെ? മൂന്ന് ഫോണുകളുടെയും വിവിധ രാജ്യങ്ങളിലെ പ്രാരംഭവില അറിയാം.

S25 SERIES PRICE COMPARISON  S25 IN CHEAPEST PRICE  SAMSUNG S25 ULTRA PRICE INDIA  സാംസങ് ഗാലക്‌സി എസ്‌ 25
Samsung Galaxy S25 series price in various country (ETV Bharat via Samsung India)

By ETV Bharat Tech Team

Published : Jan 26, 2025, 2:48 PM IST

ഹൈദരാബാദ്: കഴിഞ്ഞ ജനുവരി 22നാണ് സാംസങ് എസ് 25 സീരീസിൽ മൂന്ന് ഫ്ലാഗ്‌ഷിപ്പ് സ്‌മാർട്ട്‌ഫോണുകൾ പുറത്തിറക്കിയത്. സാംസങ് ഗാലക്‌സി എസ് 25, ഗാലക്‌സി എസ് 25 പ്ലസ്, ഗാലക്‌സി എസ് 25 അൾട്ര എന്നിവയാണ് കാലിഫോർണിയയിലെ സാൻജോസിൽ നടന്ന 2025 ഗാലക്‌സി അൾപാക്ക്‌ഡ് ഇവന്‍റിൽ പുറത്തിറക്കിയ ആ മൂന്ന് മോഡലുകൾ. ഈ സീരീസിലെ ഫോണുകൾ ഏറ്റവും കുറഞ്ഞ വിലയിൽ എവിടെ കിട്ടുമെന്നറിയാൻ പലർക്കും ആകാംക്ഷയുണ്ടാകും. എസ്‌ 25 സീരീസിലെ ഫോണുകളുടെ വില ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളിൽ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് പരിശോധിക്കാം.

സാംസങ് ഗാലക്‌സി എസ്‌ 25 സീരീസിന്‍റെ ഇന്ത്യയിലെ വില:ഗാലക്‌സി എസ്‌ 25 ബേസിക് മോഡലിന്‍റെ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്‍റിന്‍റെ വില 80,999 രൂപയും 12 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള വേരിയന്‍റിന്‍റെ വില 92,999 രൂപയുമാണ്. അതേസമയം എസ്‌ 25 പ്ലസ് മോഡലിന്‍റെ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്‍റിന്‍റെ വില 99,999 രൂപയും 12 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള വേരിയന്‍റിന്‍റെ വില 1,11,999 രൂപയാണ്. സാംസങ് ഗാലക്‌സി എസ്‌ 25 അൾട്ര മോഡലിന്‍റെ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്‍റിന്‍റെ വില 1,29,999 രൂപയും 12 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള വേരിയന്‍റിന്‍റെ വില 1,41,999 രൂപയും 12 ജിബി റാമും 1 ടിബി സ്റ്റോറേജുമുള്ള വേരിയന്‍റിന്‍റെ വില 1,65,999 രൂപയുമാണ്.

ഇനി മൂന്ന് ഫോണുകളുടെയും ഇന്ത്യയിലെ പ്രാരംഭവിലയും യുഎസ്എ, കാനഡ, ദുബായ്, ചൈന, ഫ്രാൻസ്, ഓഡ്‌ട്രേലിയ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ പ്രാരംഭവിലയുമായി താരതമ്യം ചെയ്യാം.

രാജ്യം എസ്‌ 25
പ്രാരംഭവില
എസ്‌ 25 പ്ലസ്
പ്രാരംഭവില
എസ്‌ 25 അൾട്ര
പ്രാരംഭവില
ഇന്ത്യ ₹80,999 ₹99,999 ₹1,29,999
യുഎസ് ഏകദേശം ₹69,000 ഏകദേശം ₹86,300 ഏകദേശം ₹1,12,200
യുകെ ഏകദേശം ₹91,975 ഏകദേശം ₹1,06,970 ഏകദേശം ₹1,33,740
യുഎഇ ഏകദേശം ₹81,040 ഏകദേശം ₹91,620 ഏകദേശം ₹ 1,19,810
കാനഡ ഏകദേശം ₹77,650 ഏകദേശം ₹86,700 ഏകദേശം ₹1,15,600
ഓഡ്‌ട്രേലിയ ഏകദേശം ₹76,400 ഏകദേശം ₹92,800 ഏകദേശം ₹1,17,360
ഫ്രാൻസ് ഏകദേശം ₹ 86,790 ഏകദേശം ₹1,05,730 ഏകദേശം ₹ 1,32,790
ചൈന ഏകദേശം ₹77,450 ഏകദേശം ₹89,350 ഏകദേശം ₹1,21,550
മലേഷ്യ ഏകദേശം ₹77,820 ഏകദേശം ₹97,300 ഏകദേശം ₹1,16,740
ജർമനി ഏകദേശം ₹86,520 ഏകദേശം ₹1,03,650 ഏകദേശം ₹1,30,720

Also Read:

  1. സാംസങ് ഗാലക്‌സി എസ്‌ 25 എഡ്‌ജ് വരുന്നു: സ്ലിം ഡിസൈനാകുമെന്ന് സൂചന; ലോഞ്ച് ഈ വർഷം തന്നെ
  2. സാംസങ് ഗാലക്‌സി എസ്‌ 25 അൾട്രയിൽ വിലയ്‌ക്കനുസരിച്ചുള്ള അപ്‌ഗ്രേഡുകളുണ്ടോ? എസ്‌ 24 അൾട്രയുമായി താരതമ്യം ചെയ്യാം...
  3. കാത്തിരിപ്പിനൊടുവിൽ സാംസങ് ഗാലക്‌സി എസ്‌ 25 സീരീസ് എത്തി: വില, ക്യാമറ, ഡിസൈൻ, എഐ ഫീച്ചറുകൾ... അറിയേണ്ടതെല്ലാം
  4. സാംസങ് ഗാലക്‌സി എസ് 25 സ്ലിമ്മും ഐഫോൺ 17 എയറും വരുന്നു: അൾട്രാ സ്ലിം ഫോണുകളിൽ മികച്ചതേത്? താരതമ്യം ചെയ്യാം
  5. സാംസങിന്‍റെ വണ്ണം കുറഞ്ഞ ഫോൺ: എസ്‌ 25 സീരീസിൽ വരാനിരിക്കുന്ന സ്ലിം മോഡലിന്‍റെ വില എത്രയായിരിക്കും?

ABOUT THE AUTHOR

...view details