ഹൈദരാബാദ്: ജെ എസ് ഡബ്ല്യു എം ജി മോട്ടോര്‍ ഇന്‍ഡ്യ കമ്പനി തങ്ങളുടെ പ്രശസ്‌തമായ എം ജി ഹെക്‌ടര്‍ പ്ലസ് വിഭാഗത്തില്‍ പുതിയ രണ്ട് ഇനം കാറുകള്‍ കൂടി വിപണിയിലിറക്കി. ഈ കാറുകളുടെ എക്‌സ് ഷോറൂം വില 19.72 ലക്ഷം രൂപയിലാണ് തുടങ്ങുന്നത്. പെട്രോളിലും ഡീസലിലുമായാണ് ഈ രണ്ട് ഇനം കാറുകള്‍ ഇറങ്ങിയത്.
ഇവയില്‍ സെലക്റ്റ് പ്രോ പെട്രോള്‍ സിവിടി വേരിയന്‍റിന് 19.72 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. സ്‌മാര്‍ട്ട് പ്രോ ഡീസല്‍ എം ടി ഇനത്തിലുള്ള കാറിന് ഒരല്‍പ്പം കൂടി വില കൂടുതലാണ്. 20.65 ലക്ഷം രൂപയാണ് ഈ ഡീസല്‍ വേരിയന്‍റിന്‍റെ എക്‌സ് ഷോറൂം വില. ഏഴു പേര്‍ക്ക് ഇരിക്കാവുന്ന ഇരിപ്പിട സംവിധാനങ്ങളോടെയാണ് ഈ രണ്ടു മോഡലുകളും വിപണിയിലെത്തിയത്.
മറ്റ് ഫീച്ചറുകള്‍
എം ജി ഹെക്‌ടറിന്‍റെ ഈ പുതിയ വേരിയന്‍റുകളില്‍ നിരവധി പുതിയ ഫീച്ചറുകള്‍ ലഭ്യമാണ്. 14 ഇഞ്ച് ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്‍റ് സിസ്‌റ്റം ആണ് ഒന്നാമത്തേത്. ഐ സ്‌മാര്‍ട്ട് കണക്‌റ്റട് കാര്‍ ടെക്നോളജി, വയര്‍ലെസ് ആപ്പിള്‍ കാര്‍ പ്ലെയും ആന്‍ഡ്രോയ്‌ഡ് ഓട്ടോയും, വയര്‍ലെസ് ചാര്‍ജര്‍, എഞ്ചിന്‍ സ്‌റ്റാര്‍ട്ട് സ്‌റ്റോപ്പ് ബട്ടണ്‍, പവേര്‍ഡ് ഡ്രൈവര്‍ സീറ്റ് , ലെതര്‍ അപോള്‍സ്‌റ്ററി, ഡ്യൂയല്‍ ടോണ്‍ ഇന്‍റീരിയര്‍ തീം എന്നിവ ഈ കാറുകളില്‍ ലഭ്യമാണ്.