വയനാട്: ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങള്‍ തയ്യാറാക്കുന്ന ദുരന്ത നിവാരണ പദ്ധതികള്‍ക്ക് മാര്‍ച്ച് പതിനാലിനകം അംഗീകാരം നേടണമെന്ന് നിർദേശം. ജില്ലാ കലക്ടര്‍ ഡോ.അദീല അബ്ദുള്ളയുടെ അധ്യക്ഷതയില്‍ ചേർന്ന ജില്ലാ ആസൂത്രണ സമിതി യോഗമാണ് നിർദേശം നൽകിയത്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ സഹായത്തോടെയാണ് തദ്ദേശ സ്ഥാപനങ്ങള്‍ ദുരന്ത നിവാരണ പദ്ധതികള്‍ക്ക് രൂപം നൽകുന്നത്.
തദ്ദേശ ദുരന്ത നിവാരണ പദ്ധതി; മാര്‍ച്ച് പതിനാലിനകം അംഗീകാരം നേടണം - ദുരന്ത നിവാരണ പദ്ധതികള്‍
ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ സഹായത്തോടെയാണ് തദ്ദേശ സ്ഥാപനങ്ങള്‍ ദുരന്ത നിവാരണ പദ്ധതികള്‍ക്ക് രൂപം നൽകുന്നത്

ജില്ലാ തലത്തിലുള്ള ദുരന്ത നിവാരണ പദ്ധതികൾ പ്രാധാന്യത്തോടെയാണ് സംസ്ഥാനതലത്തില്‍ കാണുന്നത്. ഇത് തിരിച്ചറിഞ്ഞ് തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പരിശീലനം ലഭിച്ച ദുരന്ത നിവാരണ ഫെസിലിറ്റേറ്റര്‍മാരുടെ സഹായത്തോടെ വിവര ശേഖരണം നടത്തണമെന്നും വരള്‍ച്ച, കാട്ടുതീ എന്നിവ പ്രതിരോധിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കണമെന്നും യോഗം നിര്‍ദേശിച്ചു. ദുരന്തങ്ങളുടെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പ്രാദേശികമായ പ്രതിരോധ പ്രവർത്തനങ്ങൾ ആവിഷ്‌കരിക്കണമെന്ന സർക്കാർ ഉത്തരവിന്‍റെ പശ്ചാത്തലത്തിലാണ് ജില്ലയിൽ ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കുന്നത്.