ETV Bharat / state

'ഇനി അവിടെ പഠിക്കാൻ കഴിയുമോ എന്ന് അറിയില്ല, കൂട്ടുകാരില്‍ കുറച്ച് പേരെ മാത്രമേ ബന്ധപ്പെടാനായുള്ളൂ': റഹ്‌ലയ്ക്ക് ഉള്ളുനിറയെ വേദന - WAYANAD LANDSLIDE SURVIVOR REHLA - WAYANAD LANDSLIDE SURVIVOR REHLA

വയനാട് ഉരുൾപൊട്ടലിൽ നിന്ന് രക്ഷപ്പെട്ട വെള്ളാർമല സ്‌കൂളിലെ ഒൻപതാം ക്ലാസ്സ്‌ വിദ്യാർത്ഥിനി റെഹ്‌ല തൻ്റെ ആശങ്കകൾ ഇടിവി ഭാരതിനോട് പങ്കുവയ്‌ക്കുകയാണ്.

STUDENT VELLARMALA SCHOOL  വെള്ളാർമല സ്‌കൂൾ  വയനാട് ഉരുൾപൊട്ടൽ  WAYANAD LANDSLIDE
Rehla (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 3, 2024, 8:55 PM IST

റെഹ്‌ല ഇടിവി ഭാരതിനോട് (ETV Bharat)

കാസർകോട്: "സ്‌കൂളിൻ്റെ അവസ്ഥ കണ്ടത് ടിവിയിൽ ആണ്. ഇനി അവിടെ പഠിക്കാൻ കഴിയുമോ എന്ന് അറിയില്ല. സഹപാഠികളിൽ കുറച്ചു പേരെ മാത്രമേ ബന്ധപ്പെടാനായി സാധിച്ചുളളൂ". ദുരിതാശ്വാസ ക്യാമ്പിൽ വച്ച് തൻ്റെ ആശങ്കകൾ പങ്കിടുമ്പോൾ വെള്ളാർമല സ്‌കൂളിലെ ഒൻപതാം ക്ലാസ്സ്‌ വിദ്യാർത്ഥിനി റഹ്‌ലയ്ക്ക് ഭയം വിട്ടുമാറിയിട്ടില്ല.

ഭാഗ്യം കൊണ്ടാണ് റഹ്‌ലയും കുടുംബവും ഉരുൾപൊട്ടലിൽ നിന്ന് രക്ഷപ്പെട്ടത്. വീട് താമസയോഗ്യമല്ലാതായി. ദുരിതാശ്വാസ ക്യാമ്പിൽ എത്തിയപ്പോൾ സഹപാഠികളെ അന്വേഷിച്ചിരിന്നു. എന്നാൽ ചിലരെ മാത്രമാണ് കിട്ടിയത്. മറ്റുള്ളവരെ കുറിച്ച് ഒരു വിവരവുമില്ല.

ക്ലാസിലെ 36 പേരിൽ 15 കുട്ടികൾ മുണ്ടക്കൈ ഭാഗത്തു ഉള്ളവരാണെന്നും റഹ്‌ല പറയുന്നു. ഇനി എന്നു സ്‌കൂളിൽ പോകാൻ കഴിയുമെന്ന് അറിയില്ലെന്നും ഒപ്പം അടുത്തിരിക്കുന്നവർ പോലും ഉണ്ടോ എന്നു അറിയില്ലെന്നും റഹ്‌ല പറഞ്ഞു.

Also Read: വെള്ളാർമല സ്‌കൂൾ മുറ്റത്ത് ഓടിക്കളിക്കാൻ ഇനി അവരില്ല; ഉരുൾപൊട്ടലിൽ നഷ്‌ടപ്പെട്ടത് 32 കുഞ്ഞുങ്ങളെ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.