ചൂരല്‍മല ദുരന്തം; അടിയന്തര പരീക്ഷണ ലാന്‍ഡിങ് നടത്തി ഹെലികോപ്‌റ്റര്‍, ഇനി ദൗത്യം എളുപ്പമാകും - IAF helicopter in disaster land - IAF HELICOPTER IN DISASTER LAND

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Aug 3, 2024, 2:48 PM IST

വയനാട് : മുണ്ടക്കൈയിലെ ദുരന്ത ഭൂമിയിൽ അടിയന്തര പരീക്ഷണ ലാൻഡിങ് നടത്തി എയർക്രാഫ്‌റ്റ്. ദുരന്തമുഖത്തേക്ക് അടിയന്തര സഹായം ലഭ്യമാക്കാനാണ് ഹെലികോപ്‌റ്റര്‍ ലാന്‍ഡിങ് നടത്തിയത്. രക്ഷാദൗത്യത്തിലേര്‍പ്പെട്ടവര്‍ക്ക് പെട്ടെന്ന് എത്തിപ്പെടാന്‍ കഴിയാത്ത ഇടങ്ങളിലും ചതുപ്പ് നിലങ്ങളിലും ഹെലികോപ്‌റ്ററിന് എത്താനാകും. സന്തോഷ് കേശവാണ് ലൈറ്റ് അഡ്വാന്‍സ് ഹെലികോപ്റ്ററിന്‍റെ പൈലറ്റ്. അതേസമയം, പ്രകൃതി ദുരന്തത്തെ തുടർന്ന് ആശയ വിനിമയം സങ്കീർണമായ ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളിൽ നിന്ന് വിവര ശേഖരണം വേഗത്തിലാക്കാന്‍ ഹാം റേഡിയോ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. കൽപ്പറ്റയിലെ കലക്‌ടറേറ്റിലാണ് ഹാം റേഡിയോയുടെ ബേസ് സ്റ്റേഷന്‍. ദുരന്ത മേഖലയിൽ രക്ഷ പ്രവർത്തകർക്കൊപ്പമുള്ള ഹാം റേഡിയോ ഓപ്പറേറ്റര്‍മാര്‍ ഇവിടേക്ക് വിവരങ്ങള്‍ കൈമാറും. റഡാര്‍ അടക്കമുള്ള സംവിധാനം ഉപയോഗിച്ച് സ്ഥലത്ത് തെരച്ചില്‍ പുരോഗമിക്കുകയാണ്. അതിനിടെ, വയനാട് ദുരന്ത ബാധിത പ്രദേശത്തിന്‍റെ പുനരധിവാസത്തിന് ടൗണ്‍ഷിപ്പ് നിര്‍മിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.  ഇതിനായി സുരക്ഷിത കേന്ദ്രങ്ങള്‍ കണ്ടെത്തുമെന്നും മുഖ്യമന്തി പറഞ്ഞു. തലസ്ഥാനത്ത് വിളിച്ചു ചേര്‍ത്ത വാര്‍ത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ദുരന്തം മൂലം മുടങ്ങിയ വിദ്യാര്‍ഥികളുടെ പഠനം പുനരാരംഭിക്കാനുള്ള നടപടികള്‍ വേഗത്തില്‍ നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Also Read:  ദുരന്തമുഖത്തെത്തി ലഫ്.കേണല്‍ മോഹൻലാൽ; ദുരന്ത ബാധിതരുടെ പുനധിവാസത്തിന് മൂന്ന് കോടി നല്‍കും

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.