ഗാന്ധിനഗർ: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നണ്ടെങ്കിലും മരണനിരക്ക് കുറവാണെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി. രോഗം നിയന്ത്രണ വിധേയമാക്കാൻ സർക്കാർ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഇനിയും രോഗികളുടെ എണ്ണം വർധിക്കാൻ സാധ്യതയുള്ളതായി അദ്ദേഹം പറഞ്ഞു. രാജ്യമെമ്പാടും രോഗികളുടെ എണ്ണം വളരെ കൂടുതലാണെന്നും പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നണ്ടെങ്കിലും മരണനിരക്ക് കുറവാണെന്ന് ഗുജറാത്ത് മുഖ്യമന്ത്രി
കൊവിഡ് നിയന്ത്രണ വിധേയമാക്കാൻ സർക്കാർ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഇനിയും രോഗികളുടെ എണ്ണം വർധിക്കാൻ സാധ്യതയുള്ളതായി ഗുജറാത്ത് മുഖ്യമന്ത്രി.
കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നണ്ടെങ്കിലും മരണനിരക്ക് കുറവാണെന്ന് ഗുജറാത്ത് മുഖ്യമന്ത്രി
രോഗം തടയുന്നതിന് വേണ്ട നടപടികൾ ചെയ്യുന്നുണ്ടെന്നും 24 മണിക്കൂറും ഹെൽപ്പ്ലൈൻ സേവനങ്ങൾ ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിദിനം മൂന്ന് ലക്ഷം പേർക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. അതേസമയം കഴിഞ്ഞ 24 മണിക്കൂറിൽ സംസ്ഥാനത്ത് 1,790 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു.