ലഖ്‌നൗ: രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രകൃതി ദുരന്തങ്ങളില്‍ നഷ്‌ടമായ ജീവനും സ്വത്തും വച്ച് ബിജെപിയും കോണ്‍ഗ്രസും രാഷ്‌ട്രീയം കളിക്കുന്നുവെന്ന ആരോപണവുമായി ബിഎസ്‌പി അധ്യക്ഷ മായാവതി രംഗത്ത്. അസന്തുലിതമായ വികസന പ്രവൃത്തികളും അത് മൂലമുണ്ടായ പരിസ്ഥിതി നാശങ്ങളും പരിശോധിക്കേണ്ടതുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസും ബിജെപിയും നയിക്കുന്ന സര്‍ക്കാരുകളാണ് ഏറെയും അസന്തുലിതമായ വികസന പ്രവൃത്തികള്‍ നടത്തിയിരിക്കുന്നതെന്നും മായാവതി എക്‌സില്‍ കുറിച്ചു. പ്രകൃതി ദുരന്തങ്ങളില്‍ കുറ്റപ്പെടുത്തല്‍ പാടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്‍റിന് അകത്തും പുറത്തും ബിജെപിയും കോണ്‍ഗ്രസും നടത്തുന്ന രാഷ്‌ട്രീയം പൊതു-രാഷ്‌ട്രതാത്പര്യങ്ങളെ ഹനിക്കുന്നതാണ്. ഇത് വേദനിപ്പിക്കുന്നതാണെന്നും മായാവതി പറഞ്ഞു.
കുറ്റപ്പെടുത്തല്‍ കളികളല്ല രാജ്യത്തെ ആശങ്കപ്പെടുത്തുന്നത് മറിച്ച് അസന്തുലിതമായ വികസനങ്ങളാണ്. സൗകര്യങ്ങള്‍ സൃഷ്‌ടിക്കാനെന്ന പേരില്‍ കാലാവസ്ഥയെയും പരിസ്ഥിതിയെയും നാം മറക്കുന്നു. ഇക്കാര്യം ഗൗരവമായി പരിഗണിക്കേണ്ട സമയം ആയിരിക്കുന്നു. ആസൂത്രിതമായി കാര്യങ്ങള്‍ നീക്കുകയും വേണമെന്നും അവര്‍ പറഞ്ഞു.
Also Read: വനിത അംഗങ്ങള്‍ പാര്‍ലമെന്‍റില്‍ കൂടുതല്‍ സജീവമാകണം: രാഹുല്‍ ഗാന്ധി