കേരളം

kerala

വോട്ടെണ്ണല്‍; ഹരിയാനയിലും മഹാരാഷ്‌ട്രയിലും കനത്ത സുരക്ഷ

By

Published : Oct 23, 2019, 11:31 PM IST

വോട്ടെണ്ണലിനോടനുബന്ധിച്ച് വോട്ടിങ് മെഷീനുകളുടെയും വിവിപാറ്റുകളുടെയും സുരക്ഷക്കായി ത്രിതല സുരക്ഷാ സജ്ജീകരണമാണ് ഹരിയാന പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

വോട്ടെണ്ണലിനോടനുബന്ധിച്ച് ഹരിയാനയിലും മഹാരാഷ്‌ട്രയിലും കനത്ത സുരക്ഷ

ഹൈദരാബാദ് : വോട്ടെണ്ണലിനോടനുബന്ധിച്ച് ഹരിയാനയിലും മഹാരാഷ്‌ട്രയിലും കനത്ത സുരക്ഷ. ഇരു സംസ്ഥാനങ്ങളിലെയും സ്ട്രോങ്ങ് റൂമുകൾക്ക് ശക്തമായ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മഹാരാഷ്‌ട്രയില്‍ 269 സ്ഥലങ്ങളിലായാണ് രാവിലെ എട്ടുമണിയോടെ വോട്ടെണ്ണല്‍ ആരംഭിക്കുക. ഹരിയാനയില്‍ പൊലീസ് ത്രിതല സുരക്ഷ സജ്ജീകരണമാണ് വോട്ടിങ് മെഷീനുകൾക്കും വിവിപാറ്റുകൾക്കും ഒരുക്കിയിരിക്കുന്നത്. വോട്ടിങ് മെഷീനുകളുടെയും വിവിപാറ്റുകളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനായി 51 സ്ഥലങ്ങളിലായി തൊണ്ണൂറോളം സ്ട്രോങ് റൂമുകൾ സജ്ജീകരിച്ചതായി ഹരിയാന അഡീഷണല്‍ ഡിജിപി നവദീപ് സിങ് വിര്‍ക്ക് പറഞ്ഞു.

ABOUT THE AUTHOR

...view details