ETV Bharat / snippets

എതിരില്ലാതെ ജയം; ജോസ് കെ മാണി, പിപി സുനീർ, ഹാരിസ് ബീരാൻ എന്നിവര്‍ രാജ്യസഭയിലേക്ക്

author img

By ETV Bharat Kerala Team

Published : Jun 18, 2024, 7:18 PM IST

RAJYA SABHA ELECTIONS  RAJYA SABHA MPS FROM KERALA  JOSE K MANI PP SUNEER HARIS BEERAN  രാജ്യസഭ തെരഞ്ഞെടുപ്പ് 2024
Jose K Mani, Haris Beeran, P P Suneer (ETV Bharat)

തിരുവനന്തപുരം: രാജ്യസഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് ജോസ് കെ മാണി (കേരള കോൺഗ്രസ് മാണി വിഭാഗം), പി പി സുനീർ (സിപിഐ), ഹാരിസ് ബീരാൻ (മുസ്‌ലിം ലീഗ്) എന്നിവർക്ക് എതിരില്ലാതെ ജയം. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയപരിധി ഇന്ന് മൂന്ന് മണിക്ക് അവസാനിച്ചു. മറ്റാരും പത്രിക നല്‍കാത്തതിനാലാണ് ഇവർ എതിരില്ലാതെ തന്നെ വിജയിച്ചത്.

സുപ്രീം കോടതി അഭിഭാഷകനും ഡൽഹി കെഎംസിസി പ്രസിഡന്‍റുമായ ഹാരിസ് ബീരാൻ എറണാകുളം ആലുവ സ്വദേശിയാണ്. കേരള കോൺഗ്രസ് (എം) ചെയർമാനാണ് ജോസ് കെ മാണി. കേരള യൂത്ത് ഫ്രണ്ടിലൂടെയാണ് ഇദ്ദേഹം മുഖ്യാധാര രാഷ്‌ട്രീയത്തിലേക്ക് കടന്നുവരുന്നത്. അതേസമയം സിപിഐ സംസ്ഥാന അസിസ്റ്റന്‍റ് സെക്രട്ടറിയാണ് പൊന്നാനി സ്വദേശിയായ സുനീർ. നിലവിൽ ഹൗസിങ് ബോർഡ് വൈസ് ചെയർമാനാണ് ഇദ്ദേഹം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.