വ്യാജരേഖയുണ്ടാക്കി വിദേശ റിക്രൂട്ട്മെന്‍റ്; സീലുകളും പാസ്പോര്‍ട്ടുകളുമായി 3 പേർ അറസ്‌റ്റിൽ - youth arrested with fake seals

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Feb 2, 2024, 4:51 PM IST

കാസർകോട് : വ്യാജരേഖയുണ്ടാക്കി വിദേശ റിക്രൂട്ട്മെന്‍റ് നടത്തുന്ന സംഘം പൊലീസ് പിടിയിൽ (youth arrested with fake seals and passports Kasaragod). മുപ്പത്തിയേഴ് വ്യാജ സീലുകൾ, പാസ്പോര്‍ട്ടുകൾ എന്നിവയുമായി മൂന്ന് പേരെയാണ് ബേഡകം പൊലീസ് അറസ്‌റ്റ് ചെയ്‌തത്. സംഭവത്തിൽ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു. തൃക്കരിപ്പൂർ സ്വദേശികളായ അബ്രാർ, സഫ്‌വാൻ, പടന്നക്കാട് സ്വദേശി സാബിത്ത് എന്നിവരാണ് അറസ്‌റ്റിലായത്. ഇവർ ബെംഗളൂരുവിൽ നിന്ന് കാറിൽ സുള്ള്യ വഴി കാസർകോടേക്ക് വരികയായിരുന്നു. ബേഡകം പൊലീസിന്‍റെ രാത്രികാല വാഹന പരിശോധനക്കിടെ സംശയം തോന്നിയാണ് ഇവരുടെ ബാഗുകൾ പരിശോധിച്ചത്. ഡിക്കിയിൽ സൂക്ഷിച്ച ബാഗിൽ നിന്ന് വിവിധ ബാങ്കുകൾ, ആശുപത്രികൾ, ഡോക്‌ടർമാർ, കോളജുകൾ എന്നിവയുടെ വ്യാജ സീലുകളും, പാസ്പോർട്ടുകളും കണ്ടെത്തി. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ പ്രതികൾ വ്യാജ രേഖയുണ്ടാക്കി വിദേശ റിക്രൂട്ട്മെന്‍റ് നടത്തുന്ന സംഘമാണെന്ന് പൊലീസിന് ബോധ്യമായി. സമീപകാലത്ത് മാത്രം വ്യാജ രേഖ ഉപയോഗിച്ച് പ്രതികൾ ആറ് പേരെ വിദേശത്തേക്ക് കടത്തിയെന്നാണ് വിവരം. ഇവരുടെ പശ്ചാത്തലം കണ്ടെത്താൻ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ഇവരുടെ കിയ കാറും കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.