ഇടുക്കിയിൽ വാഹനാപകടം; യുവാവിന് ദാരുണാന്ത്യം - Young Man Died In Accident
🎬 Watch Now: Feature Video


Published : Feb 27, 2024, 10:58 PM IST
ഇടുക്കി: ഇടുക്കിയിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം (Young Man Died In Bike Accident In Idukki). പൂപ്പാറ സ്വദേശി ആർ സാമുവൽ(27) ആണ് മരിച്ചത്. തമിഴ്‌നാട് ബോഡി കോടാങ്കിപെട്ടിയിൽ വച്ചാണ് വാഹനം അപകടത്തിൽപെട്ടത്. സഹോദരരനൊപ്പം ഇരുചക്ര വാഹനത്തിൽ തമിഴ്‌നാട്ടിൽ പോയി തിരികെ മടങ്ങി വരുന്നതിനിടയിൽ ജീപ്പുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. സാമുവൽ സംഭവസ്ഥലത്ത് തന്നെ മരിച്ചു ഒപ്പം ഉണ്ടായിരുന്ന സഹോദരൻ ഗുരുതര അവസ്ഥയിൽ തേനി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. പൂപ്പാറയിൽ ജീപ്പ് ഡ്രൈവറായി ജോലി ചെയ്‌ത് വരികയായിരുന്നു സാമുവൽ. പോസ്റ്റ്മാർട്ട നടപടികൾക്ക് ശേഷം മൃതദേഹം കേരളത്തിൽ എത്തിക്കും. ഇന്നലെ (25.02.204) കൊണ്ടോട്ടിയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് നിരവധി യാത്രക്കാർക്ക് പരിക്കേടറ്റിരുന്നു. ബസ് ഡിവൈഡറിൽ ഇടിച്ച് നടുറോഡിൽ മറിയുകയായിരുന്നു. കൊണ്ടോട്ടി ടൗണിൽ മേലങ്ങാടി തങ്ങൾസ് റോഡ് ജങ്ഷനിൽ ഞായറാഴ്‌ച രാവിലെയായിരുന്നു അപകടം. പരിക്കേറ്റ ബസ് ഡ്രൈവർ അടക്കമുള്ളവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലപ്പുറം ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിന് പിന്നാലെ പോയ കെഎസ്ആർടിസിയാണ് അപകടത്തില്‍പ്പെട്ടത്.