കുട്ടികളുടെ ജീവന് ഭീഷണി ; കാട്ടുപന്നി ശല്യത്തിൽ വലഞ്ഞ് കട്ടപ്പനയിലെ സ്‌കൂൾ - കാട്ടുപന്നി കൂട്ടം
🎬 Watch Now: Feature Video
Published : Mar 1, 2024, 4:59 PM IST
ഇടുക്കി: കാട്ടുപന്നിയുടെ ശല്യത്തിൽ വലഞ്ഞ് ഇടുക്കി കട്ടപ്പനയിലെ മുരിക്കാട്ട് കുടി സ്‌കൂൾ. കാട്ടുപന്നികൾ കൂട്ടമായെത്തുന്നത് കുട്ടികളുടെ ജീവന് തന്നെ ഭീഷണിയായിരിക്കുകയാണ്. രാപ്പകല്‍ വ്യത്യാസമില്ലാതെയാണ് കാട്ടുപന്നികൾ സ്‌കൂൾ പരിസരത്ത് വിഹരിക്കുന്നത്. പകൽ സമയത്ത് പന്നികൾ സ്‌കൂൾ പരിസരത്ത് എത്തുന്നത് കുട്ടികളുടെ ജീവന് തന്നെ ഭീഷണിയായിരിക്കുകയാണ്. കഴിഞ്ഞ ദിവസം 20 ഓളം പന്നികൾ അടങ്ങുന്ന കൂട്ടമാണ് സ്‌കൂൾ ഗ്രൗണ്ടിൽ എത്തിയത്. ഈ സമയം ഗ്രൗണ്ടിൽ കുട്ടികളും ഉണ്ടായിരുന്നു. പന്നികളുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്കാണ് കുട്ടികൾ ഓടി രക്ഷപ്പെട്ടത്. വനത്തിൽ നിന്നുമിറങ്ങുന്ന പന്നികൾ കർഷകരുടെ കൃഷിയിടത്തിൽ തമ്പടിക്കുകയും കാർഷിക വിളകൾ നശിപ്പിക്കുകയും ചെയ്യും. ഇതേ തുടർന്ന് നാട്ടുകാരുടെ ജീവന് തന്നെ ഭീഷണി ഉയർത്തുകയാണ്. ഇതുവരെ പ്രദേശത്ത് 10 ഓളം പേരാണ് പന്നികളുടെ ആക്രമണത്തിന് ഇരകളായത്. പന്നികളെ നിയന്ത്രിക്കാൻ വനം വകുപ്പ് യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് കട്ടപ്പന വാർഡ് കൗൺസിലർ തങ്കമണി പറഞ്ഞു. അടിയന്തരമായി പന്നിശല്യത്തില്‍ നടപടി ഉണ്ടാവണമെന്നാണ് നാട്ടുകാരുടെയും, സ്‌കൂൾ അധികൃതരുടെയും ആവശ്യമെന്നും അവർ കൂട്ടിച്ചേർത്തു.