മലപ്പുറത്ത് കടകളിലേക്ക് പാഞ്ഞുകയറി കാട്ടുപന്നികൾ ; ഇറങ്ങിയോടി ജീവനക്കാർ, വെടിവച്ച് കൊന്നു - Wild boars attack

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Feb 8, 2024, 3:04 PM IST

മലപ്പുറം: കാട്ടുപന്നികൾ കൂട്ടത്തോടെ കടകളിലേക്ക് പാഞ്ഞുകയറി. മലപ്പുറം പാണ്ടിക്കാട് അരിക്കണ്ടംപാക്കില്‍ രാവിലെ പത്തരയോടെയായിരുന്നു സംഭവം (Wild boars attack in malappuram). പത്തോളം പന്നികളാണ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കടകളിലേക്ക് ഓടിക്കയറിയത്. ഈ സമയം കടകളില്‍ ജീവനക്കാരുണ്ടായിരുന്നു. ഇവര്‍ കടകളിൽ നിന്ന് ഇറങ്ങിയോടുകയായിരുന്നു. കൂട്ടത്തോടെ ഇരച്ചുകയറിയ പന്നികള്‍ കച്ചവടസ്ഥാപനങ്ങളിലെ സാധനങ്ങള്‍ നശിപ്പിച്ചു. പന്നിയുടെ ആക്രമണത്തിൽ നിർത്തിയിട്ടിരുന്ന മൂന്ന് വാഹനങ്ങൾക്കും നാശനഷ്‌ടം സംഭവിച്ചു. വിവരമറിഞ്ഞതിനെ തുടര്‍ന്ന് പൊലീസും പഞ്ചായത്ത്, വില്ലേജ് അധികൃതരും സംഭവസ്ഥലത്തെത്തി. കെട്ടിടത്തിൽ നിന്നും കാട്ടുപന്നികളെ തുരത്താനുള്ള ശ്രമത്തിനൊടുവിൽ മുഴുവൻ പന്നികളെയും വെടിവച്ചുകൊന്നു. പഞ്ചായത്ത്‌ സെക്രട്ടറിയുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തിലായിരുന്നു നടപടി (pigs shot dead in Malappuram). മങ്കടയില്‍ നിന്നുള്ള ഷൂട്ടർമാരുടെ വിദഗ്‌ധ സംഘമാണ് പന്നികളെ തുരത്തിയത്. പന്നികൾ കടകളിലേക്ക് ഓടിക്കയറുന്നത് പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. കണ്ണൂരിലെ തലശ്ശേരിക്കടുത്ത് എരഞ്ഞോളി പഞ്ചായത്തിലും കഴിഞ്ഞയാഴ്‌ച കാട്ടുപന്നി ശല്യം രൂക്ഷമായിരുന്നു. കൃഷിയിടങ്ങളില്‍ ഇറങ്ങി വിളവുകള്‍ തിന്ന് നശിപ്പിക്കുന്ന കാട്ടുപന്നികളെ കൊണ്ട് പൊറുതിമുട്ടിയ പഞ്ചായത്ത് അധികൃതര്‍ ഏതാനും കാട്ടുപന്നികളെ വെടിവച്ച് കൊന്നിരുന്നു.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.