തകര്‍ച്ചയിലും തുണയായി നിന്ന വെളളാര്‍മല സ്‌കൂള്‍, മണ്ണെടുത്തത് ചൂരല്‍മലയിലെ അക്ഷര കൂടാരത്തെ - Condition Of Vellarmala School - CONDITION OF VELLARMALA SCHOOL
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/31-07-2024/640-480-22096803-thumbnail-16x9-school.jpg)
![ETV Bharat Kerala Team](https://etvbharatimages.akamaized.net/etvbharat/prod-images/authors/kerala-1716535747.jpeg)
Published : Jul 31, 2024, 10:47 PM IST
വയനാട് : മേപ്പാടിയില്‍ വെളളാര്‍മലയുടെ താഴെയായി പുഴയുടെ ഓരം ചേര്‍ന്ന് ഹരിതാഭമായ ഒരു സ്‌കൂള്‍ ഉണ്ടായിരുന്നു, വെള്ളാർമല ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂള്‍. വയനാടിന്‍റെ ഉള്‍പ്രദേശത്ത് അറിവിന്‍റെ പ്രകാശമെത്തിച്ച സ്‌കൂള്‍. വയനാട്ടിലെ തോട്ടംതൊഴിലാളികളുടെ വിയര്‍പ്പുകൊണ്ട് പടുത്തുയര്‍ത്തിയ വിദ്യാലയം. അറിവിനപ്പുറത്ത് ദുരിതകാലത്ത് ആശ്യാസമാകുന്ന ചൂരല്‍മലക്കാരുടെ ദുരിതാശ്വാസ ക്യാമ്പുകൂടിയായിരുന്നു വെളളാര്‍മല സ്‌കൂള്‍. ഉരുള്‍പൊട്ടല്‍ സമയത്തും അവിടെ 13 പേരുണ്ടായിരുന്നു. ആ സ്‌കൂളാണ് ഉരുള്‍പൊട്ടലില്‍ തകര്‍ന്നിരിക്കുന്നത്. ഒരു സ്‌കൂള്‍ അവിടെ ഉണ്ടായിരുന്നു എന്ന് പോലും തോന്നാത്ത രീതിയില്‍ മാറിയിരിക്കുന്നത്. തകര്‍ന്ന ഒരു കെട്ടിടവും ചെളിയും കല്ലും മരങ്ങളും മാത്രമാണ് ഇപ്പോള്‍ അവിടെ അവശേഷിക്കുന്നത്. പക്ഷേ തകരുന്നതിന് മുന്‍പും കഴിയുന്നത്ര ചെളിയും കല്ലുകളും തടഞ്ഞ് നിര്‍ത്താന്‍ ആ വിദ്യാലയം ശ്രമിച്ചിരുന്നു. അല്ലായിരുന്നെങ്കില്‍ ചൂരല്‍മല ടൗണ്‍ ഭൂമിയില്‍ നിന്ന് പൂര്‍ണമായും തുടച്ചുനീക്കപ്പെട്ടേനെ. ഒരു പ്രദേശത്തിന്‍റെ തന്നെ ജീവനാഡിയായിരുന്ന വെളളാര്‍മല സ്‌കൂളിനെ കുറിച്ച് അവിടുത്തെ കുട്ടികളും അധ്യാപകരും എഴുതി പ്രസിദ്ധീകരിച്ച കവിതയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ഒന്ന് മുതൽ 12ാ-ാം ക്ലാസ് വരെയുളള സ്‌കൂളായിരുന്നു വെളളാര്‍മല ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂള്‍. ഏകദേശം അറന്നൂറിനടുത്ത് കുട്ടികളുടെ ആശ്രയം. അതാണ് ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയിരിക്കുന്നത്.