കേരള ബജറ്റ് 2024: വിഡി സതീശൻ മാധ്യമങ്ങളെ കാണുന്നു തത്സമയം - വിഡി സതീശൻ തത്സമയം

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Feb 5, 2024, 11:39 AM IST

Updated : Feb 5, 2024, 12:16 PM IST

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെ 2024-25 വർഷത്തേക്കുള്ള സംസ്ഥാന ബജറ്റ് (Kerala Budget 2024) ധനമന്ത്രി കെ എൻ ബാലഗോപാൽ (Finance Minister KN Balagopal) അവതരിപ്പിച്ചു. ബജറ്റിനെ സംബന്ധിച്ച് പ്രതിപക്ഷത്തിന്‍റെ അഭിപ്രായം പ്രതിപക്ഷ നേതാവ് വിഡി സതീശൻ രേഖപ്പെടുത്തുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുക്കുന്നതിനാൽ ജനകീയ പ്രഖ്യാപനങ്ങൾക്ക് സാധ്യതയുണ്ടെന്നും ക്ഷേമ പെൻഷനുകൾ വർധിപ്പിക്കുമെന്നും പ്രതീക്ഷകളുണ്ടായിരുന്നു. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വരുമാനം കൂട്ടാൻ പുതിയ മേഖലകളിൽ നിന്ന് വിഭവസമാഹരണം നടത്താനുള്ള നിർദേശങ്ങൾ ബജറ്റിലുണ്ടാവുമെന്നും പ്രതീക്ഷയുണ്ടായിരുന്നു. സാധാരണക്കാർ ആശങ്കപ്പെടേണ്ട ബജറ്റ് ആയിരിക്കില്ലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ, ബജറ്റ് അവതരണത്തിന് മുന്നോടിയായി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. എല്ലാവരെയും സന്തോഷിപ്പിക്കണം എന്നാണ് ആഗ്രഹം. പ്രയാസങ്ങളെ മറികടക്കാൻ ഉള്ള ശ്രമമാണ്. സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ട്. എന്നാല്‍ അത് നമ്മുടെ പോരായ്മ മൂലം അല്ലെന്നും കെഎൻ ബാലഗോപാൽ കൂട്ടിച്ചേർത്തിരുന്നു. രാവിലെ സർക്കാർ പ്രസ്സിൽ നിന്നുള്ള ഉദ്യോഗസ്ഥർ ബജറ്റ് കോപ്പിയുമായി മന്ത്രിയുടെ വസതിയിൽ എത്തിയിരുന്നു. ശേഷം രാവിലെ ഒൻപത് മണിയോടെ മന്ത്രി നിയമസഭയിലെത്തി ബജറ്റ് പ്രസംഗം ആരംഭിച്ചു.  

Last Updated : Feb 5, 2024, 12:16 PM IST

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.