വയലില്‍ വിദ്യാര്‍ഥികളുടെ ഏറ്റുമുട്ടല്‍; 80 സെന്‍റ് നെല്‍ കൃഷി നശിച്ചെന്ന് പരാതി - വിദ്യാര്‍ഥി ഏറ്റുമുട്ടല്‍
🎬 Watch Now: Feature Video
Published : Feb 16, 2024, 4:55 PM IST
കോഴിക്കോട്: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ നെല്‍കൃഷി നശിച്ചതായി പരാതി. വാഴക്കാട് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപമുള്ള കൃഷിയിടത്തിലാണ് വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. വാഴക്കാട്ടെ പാരമ്പര്യ കർഷകനായ മുഹമ്മദിൻ്റെ 80 സെന്‍റ് വയലിലെ നെൽകൃഷിയാണ് നശിച്ചത് (Paddy Field Destroyed In Kozhikode). ഇന്ന് (ഫെബ്രുവരി 16) ഉച്ചയോടെയാണ് വയലില്‍ വാഴക്കാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായത് (Students Clashes In Kozhikode). രണ്ടാഴ്‌ചയ്‌ക്ക് ശേഷം കൊയ്‌തെടുക്കാന്‍ പരുവമായ രക്തശാലി ഇനത്തില്‍പ്പെട്ട നെല്ലാണ് സംഘര്‍ഷത്തില്‍ നശിച്ചത്. വിള നശിച്ചതിലൂടെ 50,000 രൂപയുടെ നാശനഷ്‌ടം സംഭവിച്ചതായി കര്‍ഷകന്‍ മുഹമ്മദ് പറഞ്ഞു (Students Clashes In Paddy Field In Kozhikode). വിദ്യാർഥികൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഹമ്മദ് വാഴക്കാട് പൊലീസ് സ്റ്റേഷനിലും കൃഷി ഭവനിലും പരാതി നൽകി. വിദ്യാർഥികൾ ഏറ്റുമുട്ടുന്നതിൻ്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. അതേസമയം വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടിയതിന്‍റെ കാരണം എന്താണെന്നതിന്‍റെ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല (Rice Cultivation In Kozhikode).