എസ്എസ്എല്‍സി പരീക്ഷാഫലം : വിദ്യാഭ്യാസ മന്ത്രി മാധ്യമങ്ങളോട് - SSLC EXAM RESULTS 2024 - SSLC EXAM RESULTS 2024

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : May 8, 2024, 3:04 PM IST

Updated : May 8, 2024, 3:38 PM IST

തിരുവനന്തപുരം : 2023-24 അധ്യയന വർഷത്തെ എസ്എസ്എൽസി/ ടിഎച്ച്എസ്എൽസി/ എഎച്ച്എസ്എൽസി പരീക്ഷാഫല പ്രഖ്യാപനം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിക്കുന്നു. കഴിഞ്ഞ വർഷം മെയ് 19നായിരുന്നു ഫലപ്രഖ്യാപനം.ഇത്തവണ 4,27,105 വിദ്യാർഥികളാണ് എസ്‌എസ്എൽസി പരീക്ഷ എഴുതിയത്. ഇതില്‍ 2,17,525 ആൺകുട്ടികളും 2,09,580 പെൺകുട്ടികളും ഉൾപ്പെടുന്നു. 90 ക്യാമ്പുകളിലായി 10,863 അധ്യാപകരാണ് മൂല്യനിർണയത്തില്‍ പങ്കെടുത്തത്.ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം വിദ്യാർഥികൾക്ക് പരീക്ഷാഫലം വെബ്‌സൈറ്റിലൂടെയോ മൊബൈൽ ആപ്പിലൂടെയോ ഒരുമണിക്കൂറിനുള്ളിൽ തന്നെ ലഭിക്കും. ഇതിനായി https://pareekshabhavan.kerala.gov.in, www.prd.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കാം.കേരളം, ലക്ഷദ്വീപ്, ഗള്‍ഫ് എന്നീ മേഖലകൾ ഉൾപ്പടെ 2,971 പരീക്ഷാകേന്ദ്രങ്ങളിലായി 4,27,105 വിദ്യാര്‍ഥികളാണ് ഇക്കുറി എസ് എസ് എൽ സി പരീക്ഷ എഴുതിയത്. 2,17,525 ആണ്‍കുട്ടികളും 2,09,580 പെണ്‍കുട്ടികളും പരീക്ഷ എഴുതിയവരില്‍ ഉള്‍പ്പെടും. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ മലപ്പുറം ജില്ലയില്‍ നിന്നായിരുന്നു. കുറവ് ആലപ്പുഴ ജില്ലയില്‍ നിന്നും. കേരളത്തിൽ 2,955 കേന്ദ്രങ്ങളിലും, ഗള്‍ഫ് മേഖലയില്‍ ഏഴും, ലക്ഷദ്വീപില്‍ ഒമ്പതും പരീക്ഷാകേന്ദ്രങ്ങളാണ് ഉണ്ടായിരുന്നത്. ഏപ്രില്‍ 3നാണ് മൂല്യനിര്‍ണയം ആരംഭിച്ചത്.  
Last Updated : May 8, 2024, 3:38 PM IST

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.