ഇടുക്കി വാളറ തൊട്ടിയാര്‍ ജലവൈദ്യുത പദ്ധതി : ആദ്യ ഘട്ടം വിജയകരം

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Jan 24, 2024, 8:40 AM IST

ഇടുക്കി: ജില്ലയിൽ മറ്റൊരു ജലവൈദ്യുത പദ്ധതി കൂടി യാഥാർഥ്യമാകുന്നു. വാളറ തൊട്ടിയാര്‍ ജലവൈദ്യുത പദ്ധതിയുടെ ആദ്യ ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കി (Thottiyar Hydro Electric Project). ആദ്യ ഘട്ടത്തില്‍ വൈദ്യുത പദ്ധതിയുടെ ഭാഗമായ 10 മെഗാവാട്ട് ജനറേറ്ററിന്‍റെ മെക്കാനിക്കല്‍ സ്‌പിന്നിങ്ങാണ് വിജയകരമായി നിര്‍വഹിച്ചത്. 40 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള പദ്ധതിയാണിത്. പെന്‍ സ്‌റ്റോക്ക് പൈപ്പില്‍ വെള്ളം നിറച്ച ശേഷം ജനറേറ്ററിന്‍റെ ടര്‍ബൈനിലേക്ക് പ്രവേശിപ്പിച്ച് അവയെ തിരിക്കുന്ന പ്രക്രിയയാണ് മെക്കാനിക്കല്‍ സ്‌പിന്നിങ്ങ്. ഇതിന്‍റെ പരീക്ഷണമാണ് നടന്നത്. ആദ്യ ഘട്ട പരീക്ഷണത്തിനിടെ സ്‌പിന്നിങ്ങില്‍ എന്തെങ്കിലും പിഴവുകള്‍ കണ്ടെത്തിയാല്‍ അത് പരിഹരിക്കും. ഇത് പൂര്‍ത്തിയാക്കിയ ശേഷമാണ് വൈദ്യുതോത്പാദനം നടത്തുന്നത്. ഇവിടെ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള നടപടി ക്രമങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. 10 മെഗാവാട്ട് പദ്ധതിയില്‍ ഉത്പാദനം പൂര്‍ത്തിയാക്കുമ്പോള്‍ ഒരു ദിവസം രണ്ട് ലക്ഷത്തി നാല്‍പതിനായിരം യൂണിറ്റ് വൈദ്യുതി സംസ്ഥാനത്തിന് ലഭിക്കും. പദ്ധതിയ്‌ക്കായി പുഴയുടെ ഇരു കരകളിലുമുള്ള 10 ഹെക്‌ടറോളം ഭൂമിയാണ് വൈദ്യുതി വകുപ്പ് ഏറ്റെടുത്തിട്ടുള്ളത്. ഇതോടൊപ്പം വനം, റവന്യൂ വകുപ്പുകളിൽ നിന്നും പദ്ധതിക്ക് ആവശ്യമായ ഭൂമി ഏറ്റെടുത്തിരുന്നു.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.