മഞ്ചേരി നഗരസഭയില്‍ തമ്മില്‍തല്ല്; ആറ് പേര്‍ക്ക് പേര്‍ക്ക് സസ്പെന്‍ഷന്‍ - Manjeri Municipal Council
🎬 Watch Now: Feature Video
Published : Feb 10, 2024, 12:59 PM IST
മലപ്പുറം: മഞ്ചേരി നഗരസഭയില്‍ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ കയ്യാങ്കളി. ബജറ്റ് അവതരണത്തിനിടെ ഉണ്ടായ വാക്കേറ്റമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പൊലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. കൗണ്‍സില്‍ ഹാളില്‍ നടന്ന ബജറ്റ് അവതരത്തിന് പിന്നാലെ എല്‍ഡിഎഫ് അംഗങ്ങള്‍ പ്രതിഷേധവുമായെത്തി. ഭരണസമിതിയുടേത് അഴിമതിയില്‍ മുങ്ങിയ പ്രവര്‍ത്തനമാണെന്നും, പ്രതിപക്ഷ അംഗങ്ങളുടെ വാര്‍ഡുകളില്‍ മനപ്പൂര്‍വം വികസനം എത്തിക്കുന്നില്ലെന്നും ആരോപിച്ചായിരുന്നു എല്‍ഡിഎഫ് അംഗങ്ങളുടെ പ്രതിഷേധം. ഒരു വാര്‍ഡിലെ മരാമത്ത് ടെന്‍ഡറിനെ ചൊല്ലിയുള്ള തര്‍ക്കം ആണ് പ്രശങ്ങള്‍ക്ക് തുടക്കമിട്ടത്. മഞ്ചേരി നഗരസഭയിലേ റോഡ് പുനരുദ്ധാരണ പ്രവര്‍ത്തി, സ്‌കൂളിന്‍റെ സ്ഥലം എന്നിവയെ ചൊല്ലിയുള്ള തർക്കവും, ബജറ്റ് തുടങ്ങുന്നതിനു മുമ്പ് തന്നെ ഇടതുപക്ഷ കൗൺസിലർ ഫേക്ക് കാർഡ് കാട്ടി സഭയിൽ മുദ്രാവാക്യം വിളിക്കുകയും ചെയ്‌തതാണ് യുഡിഎഫ് കൗൺസിലർമാരെ പ്രകോപിപ്പിച്ചത്. മഞ്ചേരി നഗരസഭാ 2024-25 വര്‍ഷത്തേക്കുള്ള ബജറ്റ് നഗരസഭാ വൈസ് ചെയർമാൻ വി.പി. ഫിറോസ് അവതരിപ്പിക്കുന്നതിനിടയിലാണ് പ്രതിപക്ഷ കൗൺസിലർമാർ പ്ലക്കാർഡുകൾ പിടിച്ച് പ്രതിഷേധിച്ചത്. ഇതാണ് സംഘര്‍ഷത്തിലേക്കും തുടര്‍ന്ന് കയ്യാങ്കളിയിലേക്കും എത്തിയത്. യുഡിഎഫ് അംഗങ്ങള്‍ ഇതിനെ ചോദ്യം ചെയ്‌തു രംഗത്തുവന്നു. ഇവര്‍ പ്ലക്കാര്‍ഡുകളും ബാനറുകളും വലിച്ചുകീറിയതോടെ ഇരുകൂട്ടരും തമ്മില്‍ കയ്യാങ്കളിയായി. റോഡിന്‍റെ പുനരുദ്ധാരണ പ്രവര്‍ത്തിക്ക് ടെന്‍ഡര്‍ സ്വീകരിച്ചതിലെ ക്രമക്കേട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവും, എല്‍ഡിഎഫ് കൗണ്‍സിലര്‍മാരും നഗരസഭ അധ്യക്ഷയായ വി.എം. സുബൈദക്ക് മുമ്പിൽ പ്ലക്കാർഡ് കാട്ടി മുദ്രാവാക്യം വിളിച്ചു. ബജറ്റ് കേള്‍ക്കാന്‍ സമ്മതമില്ലാത്തവര്‍ ഇറങ്ങി പോകണമെന്ന് നഗരസഭാ അധ്യക്ഷ വി.എം. സുബൈദ ആവശ്യപ്പെട്ടു. കൂടാതെ ബജറ്റ് അവതരണത്തില്‍ തടസ്സം നിന്ന 6 പ്രതിപക്ഷ കൗണ്‍സിലർമാരെ 7 ദിവസത്തേക്ക് നഗരസഭാ അധ്യക്ഷ സസ്പെന്‍ഡ് ചെയ്‌തു. സസ്പെൻഡ് ചെയ്‌ത കൗൺസിലർമാർ യോഗത്തിൽ നിന്ന് ഇറങ്ങി പോവുകയും, കൗൺസിൽ ഹാളിനു പുറത്ത് കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്‌തു.