നിയമസഭ സമ്മേളനം - തത്സമയം
🎬 Watch Now: Feature Video
Published : Jan 30, 2024, 9:39 AM IST
|Updated : Jan 30, 2024, 10:24 AM IST
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പത്താം സമ്മേളനം തുടരുന്നു. സർക്കാർ ഗവർണർ പോര് തുടരുന്നതിനിടെയാണ് സമ്മേളനം പുരോഗമിക്കുന്നത്. ഗവർണറുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തിന്മേലുള്ള ചർച്ചയാണ് ഇന്ന് നടക്കുക. ഫെബ്രുവരി അഞ്ചിനാണ് ബജറ്റ്. ഫെബ്രുവരി 6 മുതൽ 11 വരെ സഭ ചേരില്ല. ഫെബ്രുവരി 12 മുതൽ 15 വരെ ബജറ്റിൻന്മേലുള്ള പൊതുചർച്ച നടക്കും. ധനവിനിയോഗ ബില്ലുകൾ സമ്മേളന കാലയളവിൽ പാസാക്കേണ്ടതുണ്ട്. ഓർഡിനൻസിന് പകരമായി കേരള സംസ്ഥാന ചരക്കുസേവന നികുതി (ഭേദഗതി) ബിൽ, കേരള മുനിസിപ്പാലിറ്റി (ഭേദഗതി) ബിൽ, കേരള പഞ്ചായത്ത് രാജ് (ഭേദഗതി) ബിൽ, എന്നിവയാണ് പരിഗണിക്കാനിടയുള്ളതിൽ പ്രധാനം. 2023 ലെ കേരള വെറ്ററിനറിയും ജന്തുശാസ്ത്രവും സർവ്വകലാശാല (ഭേദഗതി) ബിൽ, 2023 ലെ കേരള കന്നുകാലി പ്രജനന (ഭേദഗതി) ബിൽ, 2023 ലെ ക്രിമിനൽ നടപടി നിയമ സംഹിത (കേരള രണ്ടാം ഭേദഗതി) ബിൽ, 2023 ലെ കേരള പൊതുരേഖ ബിൽ, 2024 ലെ മലബാർ ഹിന്ദു മത ധർമ്മസ്ഥാപനങ്ങളും എൻഡോവ്‌മെന്‍റുകളും ബിൽ എന്നിവയാണ് പരിഗണിക്കാനിടയുള്ള മറ്റ് ബില്ലുകൾ. അതേസമയം നിയമസഭാസമ്മേളനം ഫെബ്രുവരി 15ന് അവസാനിക്കും. നേരത്തേ നിശ്ചയിച്ചതിന് വിരുദ്ധമായി സമ്മേളന കാലയളവ് സര്‍ക്കാര്‍ വെട്ടിച്ചുരുക്കുകയായിരുന്നു. ബജറ്റ് ഫെബ്രുവരി 2ന് നടത്തണമെന്ന പ്രതിപക്ഷാവശ്യം സര്‍ക്കാര്‍ തള്ളിയിരുന്നു.