കൊണ്ടോട്ടിയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞു ; നിരവധി യാത്രക്കാർക്ക് പരിക്ക് - കെഎസ്ആർടിസി ബസ് മറിഞ്ഞു
🎬 Watch Now: Feature Video
Published : Feb 25, 2024, 12:31 PM IST
മലപ്പുറം : കൊണ്ടോട്ടിയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് നിരവധി യാത്രക്കാർക്ക് പരിക്ക്. ബസ് ഡിവൈഡറിൽ ഇടിച്ച് നടുറോഡിൽ മറിയുകയായിരുന്നു. കൊണ്ടോട്ടി ടൗണിൽ മേലങ്ങാടി തങ്ങൾസ് റോഡ് ജങ്ഷനിൽ ഞായറാഴ്‌ച രാവിലെയായിരുന്നു അപകടം. പരിക്കേറ്റ ബസ് ഡ്രൈവർ അടക്കമുള്ളവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലപ്പുറം ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിന് പിന്നാലെ പോയ കെഎസ്ആർടിസിയാണ് അപകടത്തില്‍പ്പെട്ടത്. ഉടൻതന്നെ നാട്ടുകാരും പൊലീസും ഓടിയെത്തി പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവഴിയുള്ള ഗതാഗതം സ്ഥംഭിച്ചതോടെ പഴയങ്ങാടി വഴിയാണ് വാഹനങ്ങൾ തിരിച്ചുവിട്ടത്. അതേസമയം ഇവിടെ ബസുകളുടെ അമിത വേഗത പതിവാണെന്നും പലപ്പോഴും ഭാഗ്യത്തിനാണ് അപകടങ്ങളിൽ നിന്ന് രക്ഷപ്പെടാറുള്ളതെന്നും നാട്ടുകാർ പറയുന്നു. അതേസമയം കഴിഞ്ഞ ദിവസം പത്തനംതിട്ടയിലും കെഎസ്‌ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടിരുന്നു. അടൂര്‍ കെ പി റോഡിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ചായിരുന്നു അപകടം. ബസിന്‍റെ മുൻ ഭാഗത്തുണ്ടായിരുന്ന 25 ഓളം യാത്രക്കാർക്ക് പരിക്കേറ്റു. കണ്ടക്‌ടർ ഉൾപ്പടെ അഞ്ച് പേരുടെ പരിക്ക് സാരമുള്ളതാണ്.