LIVE ബജറ്റ് അവതരണത്തിന് ശേഷം ധനമന്ത്രി മാധ്യമങ്ങളെ കാണുന്നു തത്സമയം - കെഎൻ ബാലഗോപാല്‍ തത്സമയം
🎬 Watch Now: Feature Video
Published : Feb 5, 2024, 12:37 PM IST
|Updated : Feb 5, 2024, 1:28 PM IST
ബജറ്റ് അവതരണത്തിന് ശേഷം ധനമന്ത്രി മാധ്യമങ്ങളെ കാണുകയാണ്. രണ്ടരമണിക്കൂർ നീണ്ട പ്രസംഗത്തില്‍ എല്ലാ മേഖലകളെയും സ്‌പർശിച്ചാണ് ബജറ്റ് പ്രഖ്യാപനം നടത്തിയതെന്നാണ് ധനമന്ത്രി പറയുന്നത്. കേന്ദ്ര സർക്കാർ അവഗണന തുടരുകയാണെങ്കില്‍ പ്ലാൻ ബി നടപ്പാക്കുമെന്ന് ധനമന്ത്രി ബജറ്റില്‍ പറഞ്ഞിരുന്നു. ആരോഗ്യ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കും സ്റ്റാർട്ട് അപ്പുകൾക്കും സഹായം പ്രഖ്യാപിച്ച ബജറ്റില്‍ മുതിർന്ന പൗരൻമാർക്ക് കെയർസെന്‍ററുകളും പ്രഖ്യാപിച്ചിരുന്നു. കായികമേഖലയില്‍ തൊഴിലവസരങ്ങൾ ഉണ്ടാകുമെന്നും ബജറ്റ് പ്രഖ്യാപനം. കെ റെയില്‍ സംബന്ധിച്ച് കേന്ദ്ര സർക്കാരുമായി ചർച്ച നടത്തുവെന്നും വിഴിഞ്ഞം കേരളത്തിന്‍റെ സ്വപ്‌ന വികസന പദ്ധതിയെന്നും ബജറ്റ് പ്രഖ്യാപനത്തില്‍ ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. കേരളത്തിന്‍റേത് സൂര്യോദയ സമ്പദ് ഘടനയെന്നും ടൂറിസം, കാർഷിക മേഖലകൾക്ക് വലിയ സഹായവും ബജറ്റില്‍ പ്രഖ്യാപിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വിദേശ സർവകലാശാലകളെ സ്വാഗതം ചെയ്‌ത ധനമന്ത്രി ക്ഷേമപെൻഷനുകൾ വർധിപ്പിക്കുന്നില്ലെന്ന് പറഞ്ഞു. എന്നാല്‍ ക്ഷേമ പെൻഷനുകൾ കൃത്യമായി നല്‍കാൻ ശ്രമിക്കുമെന്നും പറഞ്ഞു. സർക്കാർ ജീവനക്കാരുടെ പങ്കാളിത്ത പെൻഷൻ പദ്ധതി പുനരാലോചിക്കുമെന്ന് പറഞ്ഞ ധനമന്ത്രി അധിക വിഭവ സമാഹരണത്തിന് പദ്ധതികളും പ്രഖ്യാപിച്ചു.