പ്ലസ് ടു പരീക്ഷാഫല പ്രഖ്യാപനം - തത്സമയം - KERALA PLUS TWO EXAM RESULTS 2024 - KERALA PLUS TWO EXAM RESULTS 2024
🎬 Watch Now: Feature Video
Published : May 9, 2024, 3:05 PM IST
|Updated : May 9, 2024, 3:37 PM IST
തിരുവനന്തപുരം : വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി 2023-24 അക്കാദമിക വർഷത്തെ രണ്ടാം വർഷ ഹയർ സെക്കന്‍ഡറി പരീക്ഷാഫല പ്രഖ്യാപനവും വൊക്കേഷണൽ ഹയർ സെക്കന്‍ഡറി പരീക്ഷാഫല പ്രഖ്യാപനവും (09-05-2024) നിര്‍വഹിക്കുന്നു. ഹയർ സെക്കൻഡറി പരീക്ഷ ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകൾ ഇവയാണ്. :www.keralaresults.nic.in,www.prd.kerala.gov.in,www.result.kerala.gov.in,www.examresults.kerala.gov.in,www.results.kite.kerala.gov.in വൊക്കേഷണൽ ഹയർ സെക്കന്‍ഡറി പരീക്ഷാഫലം ലഭ്യമാകുന്ന വെബ്സൈറ്റുകൾ ഇങ്ങനെ. :www.keralaresults.nic.in,www.vhse.kerala.gov.in,www.results.kite.kerala.gov.in,www.prd.kerala.gov.in,www.results.kerala.nic.in. ആകെ 4,41,120 വിദ്യാർഥികളാണ് ഈ വര്‍ഷം പരീക്ഷ എഴുതിയത്. ഇതില്‍ 2,23,736 ആൺകുട്ടികളും 2,17,384 പെൺകുട്ടികളും ഉൾപ്പെടുന്നു. 77 ക്യാമ്പുകളിലായി 25000-ത്തോളം അധ്യാപകർ മൂല്യനിർണയത്തിൽ പങ്കെടുത്തു. വൊക്കേഷണൽ ഹയർ സെക്കന്‍ഡറി റഗുലർ വിഭാഗത്തിൽ 27,798 പ്രൈവറ്റ് വിഭാഗത്തിൽ 1,502 ഉൾപ്പടെ ആകെ 29,300 പേരാണ് രണ്ടാം വർഷ പരീക്ഷയ്ക്ക് രജിസ്‌റ്റർ ചെയ്‌തത്. എട്ട് ക്യാമ്പുകളിലായി രണ്ടായിരത്തി ഇരുന്നൂറോളം അധ്യാപകരാണ് മൂല്യനിർണയത്തിൽ പങ്കെടുത്തത്. കഴിഞ്ഞ വർഷം മെയ് 25-ന് ആയിരുന്നു ഫല പ്രഖ്യാപനം നടത്തിയത്. ഇന്നലെയാണ് എസ്എസ്എല്‍സി പരീക്ഷ ഫല പ്രഖ്യാപനം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നടത്തിയത്.
Last Updated : May 9, 2024, 3:37 PM IST