നിയമസഭ സമ്മേളനം തത്സമയം - KERALA NIYAMASABHA LIVE - KERALA NIYAMASABHA LIVE
🎬 Watch Now: Feature Video
Published : Jun 28, 2024, 9:38 AM IST
|Updated : Jun 28, 2024, 10:06 AM IST
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാമത് സമ്മേളനം പുനരാരംഭിച്ചു. ഇന്നത്തെ കാര്യവിവര പട്ടിക പ്രകാരം സഭയില്‍ പ്രത്യേക ലിസ്‌റ്റില്‍ കൊടുത്തിട്ടുള്ള ചോദ്യങ്ങള്‍ ചോദിക്കാനും അവയ്ക്ക് മറുപടി പറയാനും സമയം അനുവദിച്ചിട്ടുണ്ട്. സംസ്ഥാന - ജില്ലാ നിര്‍മ്മിതി കേന്ദ്രങ്ങള്‍ ഏകോപിപ്പിച്ച് സംസ്ഥാന സര്‍ക്കാരിന്‍റെ പൂര്‍ണ്ണ നിയന്ത്രണത്തിലുള്ള ഒരു ഏകസ്ഥാപനമായി മാറ്റേണ്ടതിന്‍റെ ആവശ്യകതയിലേക്ക് ജി സ്റ്റീഫന്‍ റവന്യൂ - ഭവനനിര്‍മ്മാണ വകുപ്പു മന്ത്രിയുടെ ശ്രദ്ധ ക്ഷണിക്കുന്നതാണ്. എല്ലാ ദുര്‍ബ്ബല വിഭാഗത്തില്‍പ്പെട്ടവരേയും കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനും എംപാനല്‍ ചെയ്യപ്പെട്ട ആശുപത്രികള്‍ക്കുള്ള കുടിശിക കൊടുത്ത് തീര്‍ക്കുന്നതിനും കര്‍ണ്ണാടകയിലെ മംഗലാപുരത്തുള്ള ആശുപത്രികളെ കൂടി പദ്ധതിയില്‍ എംപാനല്‍ ചെയ്യുന്നതിനും നടപടി സ്വീകരിക്കേണ്ടതിന്‍റെ ആവശ്യകതയിലേക്ക് എ കെ എം അഷ്റഫ് ആരോഗ്യ- വനിത- ശിശുവികസന വകുപ്പുമന്ത്രിയുടെ ശ്രദ്ധ ക്ഷണിക്കുന്നതാണ്. രാവിലെ 10.30 മണി മുതല്‍ ഉച്ചയ്ക്കുശേഷം 12.30 മണി വരെ അനൗദ്യോഗിക ബില്ലുകളും പ്രമേയങ്ങളും സംബന്ധിച്ച സമിതിയുടെ പതിമൂന്നാമത് റിപ്പോര്‍ട്ട് പരിഗണിക്കും. സാമാന്യമായി പൊതുതാല്‍പര്യമുള്ള സംഗതികള്‍ സംബന്ധിച്ച പ്രമേയങ്ങള്‍ എന്നിവ അവതരിപ്പിക്കും.
Last Updated : Jun 28, 2024, 10:06 AM IST