🔴 നിയമസഭ സമ്മേളനം തത്സമയം - KERALA NIYAMASABHA LIVE
![ETV Bharat Kerala Team](https://etvbharatimages.akamaized.net/etvbharat/prod-images/authors/kerala-1716535747.jpeg?imwidth=128)
Published : Jun 25, 2024, 9:29 AM IST
|Updated : Jun 25, 2024, 10:05 AM IST
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/25-06-2024/640-480-21789421-thumbnail-16x9-niyamasabha.jpg)
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാമത് സമ്മേളനം പുനരാരംഭിച്ചു. ഇന്നത്തെ കാര്യവിവര പട്ടിക പ്രകാരം സഭയില്‍ പ്രത്യേക ലിസ്റ്റില്‍ കൊടുത്തിട്ടുള്ള ചോദ്യങ്ങള്‍ ചോദിക്കാനും അവയ്ക്ക് മറുപടി പറയാനും സമയം അനുവദിച്ചിട്ടുണ്ട്. വിവിധ വിഷയങ്ങളിലേക്കുള്ള ശ്രദ്ധക്ഷണിക്കലും ഇന്നത്തെ അജണ്ടയിലുണ്ട്. സംസ്ഥാനത്തെ മോട്ടോര്‍ വാഹന മേഖല നേരിടുന്നതായി പറയപ്പെടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് കടകംപള്ളി സുരേന്ദ്രന് എംഎല്‍എ ഗതാഗത വകുപ്പുമന്ത്രിയുടെ ശ്രദ്ധ ക്ഷണിക്കും. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വ്വീസുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനും വിമാനത്താവളം അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനും നടപടി സ്വീകരിക്കേണ്ടതിന്റെ അനിവാര്യത കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്പ്പെടുത്തേണ്ടതിന്റെ ആവശ്യകത യിലേക്ക് സജീവ് ജോസഫ് എംഎല്‍എ മുഖ്യമന്ത്രിയുടെ ശ്രദ്ധ ക്ഷണിക്കും വിവിധ സമിതികളുടെ റിപ്പോര്‍ട്ട് സമര്‍പ്പണവും ഇന്ന് നടക്കും. പൊതുമേഖലാസ്ഥാപനങ്ങള്‍ സംബന്ധിച്ച സമിതിയുടെ അദ്ധ്യക്ഷനായ ഇ ചന്ദ്രശേഖരന് സമിതിയുടെ ഇരുപത്തഞ്ച് മുതല്‍ ഇരുപത്തിയെട്ട് വരെയുള്ള റിപ്പോര്‍ട്ടുകള്‍ ഇന്ന് സമര്‍പ്പിക്കും. ധനകാര്യം വകുപ്പുമായി ബന്ധപ്പെട്ട് 2024-2025 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റിലെ ധനാഭ്യര്ത്ഥനകളിന്മേലുള്ള ചര്‍ച്ചയും വോട്ടെടുപ്പും ഇന്ന് ക്രമീകരിച്ചിട്ടുണ്ട്. ധനാഭ്യര്ത്ഥനകളായി വൈദ്യസഹായരംഗവും പൊതുജനാരോഗ്യവും, കുടുംബക്ഷേമം എന്നില പ്രത്യേക ലിസ്റ്റ് പ്രകാരം അവതരിപ്പിക്കും.