🔴 നിയമസഭ സമ്മേളനം തത്സമയം - KERALA NIYAMASABHA LIVE

By ETV Bharat Kerala Team

Published : Jun 24, 2024, 9:57 AM IST

Updated : Jun 24, 2024, 11:24 AM IST

thumbnail

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാമത് സമ്മേളനം പുനരാരംഭിച്ചു. സംസ്ഥാനത്തിന്‍റെ പേര് ഭരണഘടനയില്‍ 'കേരളം' എന്നാക്കി മാറ്റുന്നതിന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം അടക്കം ഇന്ന് സഭയില്‍ അവതരിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയനാകും ഈ പ്രമേയം അവതരിപ്പിക്കുക. ഇതുകൂടാതെ വിവിധ വിഷയങ്ങളിലുള്ള ശ്രദ്ധക്ഷണിക്കലും ഇന്ന് നടക്കും. സ്വന്തമായി ഭൂമി ഇല്ലാത്തതിനാല്‍ ഭൂമി അനുവദിക്കപ്പെട്ട ദേവികുളം താലൂക്കിലെ മുഴുവന്‍ തൊഴിലാളികള്‍ക്കും നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് പട്ടയം വിതരണം ചെയ്യേണ്ടതിന്‍റെ ആവശ്യകതയിലേക്ക് എ രാജ എം എല്‍ എ റവന്യൂ - ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രിയുടെ ശ്രദ്ധ ക്ഷണിക്കും. വിവിധ നികുതികളുടേയും ഫീസുകളുടേയും വര്‍ദ്ധനവ് മൂലം കെട്ടിടനിര്‍മ്മാണ മേഖല അഭിമുഖീകരിക്കുന്നതായി പറയപ്പെടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടതിന്‍റെ ആവശ്യകതയിലേക്ക് യു എ ലത്തീഫ് എം എല്‍ എ തദ്ദേശസ്വയംഭരണം - എക്സൈസ് വകുപ്പ് മന്ത്രിയുടെ ശ്രദ്ധ ക്ഷണിക്കും. 2024 - 2025 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റിലെ ധനാഭ്യര്‍ത്ഥനകളിന്‍മേലുള്ള ചര്‍ച്ചയും വോട്ടെടുപ്പും ഇന്ന് നടക്കും. ചരക്ക് സേവന നികുതിയും കാര്‍ഷികാദായ നികുതിയും വില്‍പന നികുതിയും, ഭൂനികുതി, മുദ്രപ്പത്രങ്ങളും രജിസ്ട്രേഷനും, ട്രഷറികളും അക്കൗണ്ടുകളും, ജില്ലാഭരണവും പലവകയും തുടങ്ങിയ ധനാഭ്യര്‍ത്ഥനകളാണ് ചര്‍ച്ച ചെയ്യുക.

Last Updated : Jun 24, 2024, 11:24 AM IST

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.