നിയമസഭ സമ്മേളനം തത്സമയം - KERALA NIYAMASABHA LIVE - KERALA NIYAMASABHA LIVE

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Jun 21, 2024, 9:38 AM IST

Updated : Jun 21, 2024, 10:04 AM IST

പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാമത് സമ്മേളനം പുനരാരംഭിച്ചു. അനൗദ്യോഗിക ബില്ലുകളും പ്രമേയങ്ങളും സംബന്ധിച്ച സമിതിയുടെ പന്ത്രണ്ടാമത് റിപ്പോര്‍ട്ട് ഇന്ന് പരിഗണിക്കും. ജൂൺ 10 ന് ആണ് സമ്മേളനം തുടങ്ങിയത്. ജൂലൈ 25 വരെയാണ് ഇക്കുറി നിയമസഭ സമ്മേളനം. ബജറ്റിലെ ധനാഭ്യര്‍ഥനകളാണ് സമ്മേളനത്തില്‍ പ്രധാന അജണ്ട. ധനാഭ്യര്‍ത്ഥനകള്‍ ചര്‍ച്ച ചെയ്‌ത ശേഷം സബ്‌ജക്‌ട് കമ്മിറ്റികളുടെ പരിഗണനയില്‍ മാറ്റാം. 28 ദിവസങ്ങളിലേക്ക് മാത്രമാകും നിയമസഭ സമ്മേളനം കൂടുക. ഇന്ന് സഭയില്‍ പ്രത്യേക ലിസ്റ്റില്‍ കൊടുത്തിട്ടുള്ള ചോദ്യങ്ങള്‍ ചോദിക്കുകയും അവയ്ക്ക് മറുപടി പറയുകയും ചെയ്യുന്നതാണ്. ചെമ്മീന്‍ പീലീംഗ് മേഖലയില്‍ തൊഴിലെടുക്കുന്ന സ്ത്രീകളുടെ സാമ്പത്തിക - ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണേതിന്‍റെ ആവശ്യകതയിലേക്ക് എച്ച് സലാം എംഎല്‍എ പൊതുവിദ്യാഭ്യാസ- തൊഴില്‍ വകുപ്പുമന്ത്രിയുടെ ശ്രദ്ധ ക്ഷണിക്കും. വിവിധ നികുതികളുടേയും ഫീസുകളുടേയും വര്‍ദ്ധനവ് മൂലം കെട്ടിടനിര്‍മ്മാണ മേഖല അഭിമുഖീകരിക്കുന്നതായി പറയപ്പെടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടതിന്‍റെ ആവശ്യകതയിലേക്ക് യു എ ലത്തീഫ് എംഎല്‍എ ധനകാര്യ വകുപ്പുമന്ത്രിയുടെ ശ്രദ്ധ ക്ഷണിക്കും. അനൗദ്യോഗിക ബില്ലുകളും പ്രമേയങ്ങളും സംബന്ധിച്ച സമിതിയുടെ പന്ത്രണ്ടാമത് റിപ്പോര്‍ട്ടിന്‍റെ പരിഗണന ഇന്നത്തെ കാര്യക്രമത്തിലുണ്ട്. ഡോ. എന്‍. ജയരാജ് നോട്ടീസ് നല്‍കിയത് പ്രകാരം 2024 ലെ കേരള ഗിഗ് പ്ലാറ്റ്ഫോം തൊഴിലാളി ക്ഷേമനിധി ബില്‍, ചാണ്ടി ഉമ്മന്‍ നോട്ടീസ് നല്‍കിയത് പ്രകാരം 2024 ലെ കേരള ആള്‍ക്കൂട്ട കൊലപാതകങ്ങള്‍, രാഷ്ട്രീയ കൊലപാതകങ്ങള്‍, വര്‍ഗ്ഗീയ കൊലപാതകങ്ങള്‍, ദുരഭിമാന കൊലപാതകങ്ങള്‍ നിയന്ത്രിക്കലും അതിവേഗ വിചാരണ നടത്തി വിധി പുറപ്പെടുവിക്കുന്നതും ഉറപ്പാക്കല്‍ ബില്‍ തുടങ്ങിയവ ഇന്ന് സഭയില്‍ അവതരിപ്പിക്കും.
Last Updated : Jun 21, 2024, 10:04 AM IST

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.