നിയമസഭ സമ്മേളനം തത്സമയം - Kerala Assembly session

By ETV Bharat Kerala Team

Published : Jun 27, 2024, 9:32 AM IST

Updated : Jun 27, 2024, 10:03 AM IST

thumbnail

തിരുവനന്തപുരം : പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാമത് സമ്മേളനം പുനരാരംഭിച്ചു. ഇന്നത്തെ കാര്യവിവര പട്ടിക പ്രകാരം സഭയില്‍ പ്രത്യേക ലിസ്‌റ്റില്‍ കൊടുത്തിട്ടുള്ള ചോദ്യങ്ങള്‍ ചോദിക്കാനും അവയ്ക്ക് മറുപടി പറയാനും സമയം അനുവദിച്ചിട്ടുണ്ട്. ക്രിസ്‌തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്‌ത പട്ടികജാതിക്കാരുടെ പ്രശ്‌നം പഠിക്കാന്‍ കമ്മിഷനെ നിയോഗിക്കുന്ന വിഷയം ഇന്ന് നിയമസഭയില്‍ ചര്‍ച്ചയാകും പ്രമോദ് നാരായല്‍ എം എല്‍ എ നല്‍കിയ ശ്രദ്ധ ക്ഷണിക്കല്‍ നോട്ടിസിന്മേല്‍ നടക്കുന്ന ചര്‍ച്ചയില്‍ പട്ടികവര്‍ഗ പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പു മന്ത്രി മറുപടി പറയും. അങ്കമാലി - ശബരി റെയില്‍പാത പദ്ധതി കേന്ദ്ര സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ കൊണ്ട് വരുന്നതിനെ സംബന്ധിച്ചും ശ്രദ്ധക്ഷണിക്കല്‍ നോട്ടിസ് നല്‍കിയിട്ടുണ്ട്. എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ ആണ് ശ്രദ്ധക്ഷണിക്കല്‍ നോട്ടിസ് നല്‍കിയത്. തദ്ദേശ സ്ഥാപനങ്ങളുടെ അടങ്കല്‍ തുക യഥാസമയം അനുവദിക്കാത്തതില്‍ ഇന്ന് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമേയ നോട്ടിസ് നല്‍കും. ടി സിദ്ദിഖ് എംഎല്‍എയാണ് വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കുക. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും ടി പി ചന്ദ്രശേഖരന്‍ കേസ് പ്രതികളുടെ ശിക്ഷയിളവ് ഉള്‍പ്പെടെ ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷം സ്‌പീക്കര്‍ക്ക് അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കിയെങ്കിലും അനുമതി നിഷേധിച്ചിരുന്നു. തുടര്‍ച്ചയായി അടിയന്തരപ്രമേയ നോട്ടിസുകള്‍ക്ക് അനുമതി നിഷേധിക്കുന്നതില്‍ മുന്‍ സഭാസമ്മേളന കാലയളവില്‍ പ്രതിപക്ഷ അംഗങ്ങള്‍ വ്യാപകമായി പരാതി ഉന്നയിച്ചിട്ടുണ്ട്.

Last Updated : Jun 27, 2024, 10:03 AM IST

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.