നിയമസഭ സമ്മേളനം തത്സമയം - KERALA NIYAMASABHA LIVE - KERALA NIYAMASABHA LIVE
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/02-07-2024/640-480-21846344-thumbnail-16x9-assembly-session.jpg)
![ETV Bharat Kerala Team](https://etvbharatimages.akamaized.net/etvbharat/prod-images/authors/kerala-1716535747.jpeg)
Published : Jul 2, 2024, 9:14 AM IST
|Updated : Jul 2, 2024, 10:03 AM IST
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാമത് സമ്മേളനം പുനരാരംഭിച്ചു. ഇന്നത്തെ കാര്യവിവര പട്ടിക പ്രകാരം സഭയില്‍ പ്രത്യേക ലിസ്‌റ്റില്‍ കൊടുത്തിട്ടുള്ള ചോദ്യങ്ങള്‍ ചോദിക്കാനും അവയ്ക്ക് മറുപടി പറയാനും സമയം അനുവദിച്ചിട്ടുണ്ട്. വടക്കൻ മലബാറിലെ ട്രെയിൻ യാത്ര ക്ലേശം പരിഹരിക്കാൻ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടേണ്ടത് സംബന്ധിച്ച് എംഎല്‍എ ഇകെ വിജയൻ ന്യൂനപക്ഷ ക്ഷേമം, കായികം, വഖഫ്, ഹജ്ജി തീര്‍ഥാടനം വകുപ്പ് മന്ത്രിയുടെ ശ്രദ്ധ ക്ഷണിക്കും. അനൂപ് ജേക്കപ് എംഎല്‍എ മൂവാറ്റുപുഴ - പെരിയാര്‍വാലി ജലസേചന കനാലുകളുടെ അറ്റകുറ്റപ്പണികള്‍ അടിയന്തരമായി തീര്‍ക്കേണ്ടതിന്‍റെ ആവശ്യകതയിലേക്ക് ജലവിഭവ വകുപ്പ് മന്ത്രിയുടെ ശ്രദ്ധ ക്ഷണിക്കും. 2024-25 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റിലെ ധനാഭ്യര്‍ഥനകളിലെ ചര്‍ച്ചയും വോട്ടെടുപ്പും നടക്കും. എക്‌സൈസ്, നഗരവികസനം, പഞ്ചായത്ത്, ഗ്രാമവികസനം എന്നീ വകുപ്പുകളിലാണ് ചര്‍ച്ചയുണ്ടാകുക. 2024ലെ കേരള ധനകാര്യ ബില്‍ സബ്‌ജക്‌ട് കമ്മിറ്റിയുടെ പരിഗണനയ്‌ക്ക് അയക്കണമെന്ന ഉപക്ഷേപവും നടക്കും. ജൂണ്‍ 10ന് ആയിരുന്നു പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാമത് സമ്മേളനം ആരംഭിച്ചത്. ജൂലൈ 25 വരെയാണ് നിയമസഭ സമ്മേളനം.
Last Updated : Jul 2, 2024, 10:03 AM IST