പ്രീ പോൾ സർവേ കേരളത്തിലെ ജനങ്ങളുടെ സാമാന്യ ബുദ്ധിയെ വെല്ലുവിളിക്കുന്നതെന്ന് - ജോയ്‌സ് ജോർജ് - Lok Sabha Election Pre Poll Surveys
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/15-03-2024/640-480-20991026-thumbnail-16x9-mp.jpg)
![ETV Bharat Kerala Team](https://etvbharatimages.akamaized.net/etvbharat/prod-images/authors/kerala-1716535747.jpeg)
Published : Mar 15, 2024, 4:00 PM IST
ഇടുക്കി : തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രീ പോൾ സർവേകളെക്കുറിച്ച് ഇടുക്കി ലോക്‌സഭ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാർഥി ജോയ്‌സ് ജോർജ് (Lok Sabha Election Pre Poll Surveys). പ്രീപോൾ സർവേകൾക്ക് വിശ്വാസ്യതയില്ലെന്നും ഇതിന്‍റെ ആധികാരികതയെക്കുറിച്ച് ചോദിക്കുമ്പോൾ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന്‍റെ കാര്യമാണ് പറയാനുള്ളതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പ്രീ പോൾ സർവേയിൽ എം എം മണി തോൽക്കുമെന്ന് കേരളത്തിലെ പ്രമുഖ ചാനലുകളുടെയും സർവെ റിപ്പോർട്ടുകൾ പറഞ്ഞിരുന്നു. പക്ഷേ അദ്ദേഹം മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ചു. തെരഞ്ഞെടുപ്പിന്‍റെ അന്തിമ വിധി ഒരിക്കലും ഇത്തരം സർവേകളിൽ നിന്ന് മനസിലാകില്ല എന്നും ജോയ്‌സ് ജോർജ് പറഞ്ഞു. രാജ്യത്തിന്‍റെ മതനിരപേക്ഷതയും ജനാധിപത്യവും അപകടത്തിലാകുന്ന ഈ സാഹചര്യത്തിൽ പാർലമെന്‍റിൽ ഒന്നും മിണ്ടാതെ നിശബ്‌ദരായിരുന്ന യുഡിഎഫുകാരാണ് വീണ്ടും മത്സരിക്കുന്നത്. അങ്ങനെയുള്ളവർ വീണ്ടും മത്സരിക്കുമ്പോൾ പുറത്ത് വരുന്ന പ്രീ പോൾ സർവേകൾ കേരളത്തിലെ ജനങ്ങളുടെ സാമാന്യ ബുദ്ധിയെ വെല്ലുവിളിക്കുന്ന രീതിയിലാണെന്നും അദ്ദേഹം ആരോപിച്ചു. ജനങ്ങളുടെ സമീപനത്തിൽ നിന്ന് ഇടുക്കി പാർലമെന്‍റ് നിയോജകമണ്ഡലത്തിൽ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന കാര്യത്തിൽ സംശയമില്ല എന്നും അതേ അവസ്ഥ തന്നെയായിരിക്കും സംസ്ഥാനത്തെ മുഴുവൻ സീറ്റുകളിലെന്നും ജോയ്‌സ് ജോർജ് പറഞ്ഞു.