മോദി സര്‍ക്കാരിന്‍റെ നികുതി ഭീകരത; ജനാധിപത്യ വിരുദ്ധമെന്ന് കെ സി വേണുഗോപാല്‍ - ആദായനികുതി വകുപ്പ്
🎬 Watch Now: Feature Video
Published : Feb 22, 2024, 7:17 PM IST
ഡൽഹി: പിഴയും കുടിശ്ശികയുമായി 210 കോടി രൂപ ആവശ്യപ്പെട്ട ആദായനികുതി വകുപ്പിൻ്റെ നീക്കത്തിനെതിരെ കോൺഗ്രസ് നേതാക്കൾ. ഫെബ്രുവരി 22 ന് ഡൽഹിയിൽ നടന്ന പത്രസമ്മേളനത്തിൽ 'നികുതി ഭീകരത' എന്നാണ് ആദായവകുപ്പിന്‍റെ നടപടിയെ കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ വിശേഷിപ്പിച്ചത്. ", ഞങ്ങളുടെ നിക്ഷേപത്തിൽ നിന്ന് 65.89 കോടി രൂപയോളം സർക്കാരിലേക്ക് നൽകാൻ ബിജെപി സർക്കാർ ബാങ്കുകളെ നിർബന്ധിച്ചതായാണ് ഏറ്റവും പുതിയതായി ബാങ്കുകളിൽ നിന്നും ലഭിച്ച വിവരം. ബിജെപിയിൽ നിന്ന് വ്യത്യസ്‌തമായി, പാർട്ടി പ്രവർത്തകരിൽ നിന്ന് ലഭിച്ച തുകയാണിത്. ചരിത്രത്തിൽ ഇതുവരെ ഇല്ലാത്ത ആക്രമണമാണ് ഇപ്പോളുണ്ടാകുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്, പ്രധാന പ്രതിപക്ഷ പാർട്ടിയുടെ അക്കൗണ്ട് ബിജെപി സർക്കാർ ഹൈജാക്ക് ചെയ്‌തു. ബിജെപിക്ക് എതിരെ ഐ ടി നടപടി ഉണ്ടായിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. ആദായനികുതി വകുപ്പിൻ്റെ നടപടി രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു. കോൺഗ്രസിനെ പൂർണമായും സാമ്പത്തികമായി തളർത്താനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് അജയ് മാകെൻ പറഞ്ഞു.