വിവാഹ വാഗ്‌ദാനം നൽകി പീഡനം, പെൺകുട്ടി എലിവിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു; പ്രതി പിടിയില്‍ - വിവാഹ വാഗ്‌ദാനം നൽകി പീഡനം
🎬 Watch Now: Feature Video
Published : Feb 11, 2024, 9:57 PM IST
ഇടുക്കി: വിവാഹ വാഗ്‌ദാനം നൽകി പീഡനത്തിനിരയാക്കിയ പെൺകുട്ടി എലിവിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കട്ടപ്പന സ്വദേശിനിയായ പത്തൊൻപതുകാരിയാണ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ വണ്ണപ്പുറം സ്വദേശിയെ അറസ്റ്റ് ചെയ്‌തു. കഴിഞ്ഞ ദിവസമാണ് പെൺകുട്ടി സ്വന്തം വീട്ടിൽ വെച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടി പീഡനത്തിനിരയായതായി അറിയുന്നത്. തുടർന്ന് പെൺകുട്ടിയുടെ മൊഴി പ്രകാരം കട്ടപ്പന പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. സംഭവത്തിൽ വണ്ണപ്പുറം സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്‌തു. 2022 ജൂണിലാണ് പ്രതി വിവാഹ വാഗ്‌ദാനം നൽകി സുഹൃത്തായ പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നു. അന്ന് പെൺകുട്ടിയ്ക്ക് 17 വയസ് മാത്രമായിരുന്നു പ്രായം. എന്നാൽ അടുത്തിടെ യുവാവ് വിവാഹ വാഗ്‌ദാനത്തിൽ നിന്ന് പിൻമാറി. ഇതേ തുടർന്നാണ് യുവതി വിഷം കഴിച്ചത്. അപകടനില തരണം ചെയ്‌ത പെൺകുട്ടി മെഡിക്കൽ കോളജില്‍ ചികിത്സയിലാണുള്ളത്. കട്ടപ്പന പൊലീസ് കാളിയാറ്റിലെത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഡിവൈഎസ്‌പി പി വി ബേബിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.