ശബരിമലയിൽ കാട്ടുതീ പടരുന്നു, 3 ദിവസമായിട്ടും നിയന്ത്രിക്കാനായില്ല - Sabarimala Forest fire

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Mar 10, 2024, 5:25 PM IST

പത്തനംതിട്ട : ശബരിമല പൂങ്കാവനത്തിൽ കാട്ടുതീ പടരുന്നു. നിലക്കലിനും അട്ടത്തോടിനുമിടയിൽ കൊല്ലക്കുന്നുമല, നമ്പൻപാറ കോട്ട എന്നീ ഭാഗങ്ങളിലാണ് തീ പടരുന്നത്. മൂന്ന് ദിവസമായി തുടരുന്ന തീ ഇതുവരെ അണയ്‌ക്കാനായിട്ടില്ല. കടുത്ത വേനലിൽ അടിക്കാടുകൾ ഉണങ്ങി കിടക്കുന്ന അവസ്ഥയിലായതിനാൽ തീ പടരുന്നത് നിയന്ത്രിക്കാൻ ഏറെ ബുദ്ധിമുട്ടാണ് (Forest fire broke out in Sabarimala). ഇന്നലെ പെയ്‌ത വേനൽമഴ അഗ്നിബാധയുടെ ശക്തി കുറച്ചിട്ടുണ്ടെങ്കിലും ഇന്ന് വീണ്ടും തീ കത്തിപ്പടരാൻ ആരംഭിച്ചതായാണ് ദൃക്‌സാക്ഷികൾ പറയുന്നത്. അഗ്നിശമനസേന തീ നിയന്ത്രണ വിധേയമാക്കാൻ രംഗത്തുണ്ടെങ്കിലും ഉൾക്കാടുകളിലേക്ക് എത്തിച്ചേരുന്നതിന് പരിമിതിയുണ്ട്. അഗ്നിബാധ വ്യാപകമായാൽ വിലമതിക്കാനാവാത്ത വന സമ്പത്തുകൾ നശിക്കുന്നതിന് പുറമെ വന്യമൃഗങ്ങളുടെ ആവാസ വ്യവസ്ഥിതിയും താറുമാറാകും. വന്യമൃഗങ്ങൾ കൂട്ടത്തോടെ ജനവാസ കേന്ദ്രങ്ങളിലേക്കിറങ്ങുന്ന അവസ്ഥയും ഉണ്ടാവും. പ്രദേശത്ത് ഇന്ന് കൂടി ശക്തമായ വേനൽമഴ ലഭിച്ചാൽ അഗ്നിബാധ ഒരു പരിധി വരെ നിയന്ത്രിക്കാനാവും. വേനൽക്കാലത്ത് വനത്തിൽ സാമൂഹ്യ വിരുദ്ധർ കടക്കുന്നതടക്കം നിയന്ത്രണ വിധേയമാക്കണമെന്ന് തിരുവാഭരണ സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാലാ ആവശ്യപ്പെട്ടു.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.