ബേക്കറിയിലെ മോഷണം; പ്രതിയുമായി തെളിവെടുപ്പ് നടത്തി - Kerala Police
🎬 Watch Now: Feature Video
Published : Feb 5, 2024, 8:35 PM IST
മലപ്പുറം: എടവണ്ണ ഒതായിയിലെ സിറ്റി ബേക്കറിയിൽ മോഷണം നടത്തിയ കേസിൽ പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തി. ഇന്ന് ( തിങ്കള്‍ ) പുലർച്ചെയാണ് സ്ഥാപനത്തിൽ മോഷണം നടന്നത്. ഉത്തർപ്രദേശ് സ്വദേശി നദീമാണ് പിടിയിലായത്. ടൗണിലും മോഷണം നടന്ന കടയിലും എത്തിച്ചാണ് പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തിയത്. ടൗണിലെ സെക്യൂരിറ്റി ജീവനക്കാരനാണ് നദീമിനെ തടഞ്ഞുവച്ച് പൊലീസിൽ വിവരം നൽകിയത്. പുലർച്ചെ ഓതായി ടൗണിൽ നിൽക്കുകയായിരുന്ന ഇയാളോട് ടൗണിലെ സെക്യൂരിറ്റി ജീവനക്കാരൻ കാര്യങ്ങൾ തിരക്കി. നാട്ടിലേക്ക് പോകാൻ വാഹനം കാത്തുനിൽക്കുകയാണ് എന്നാണ് ഇയാൾ സെക്യൂരിറ്റിയോട് പറഞ്ഞത്. പിന്നീട് ഇയാളെ സ്ഥലത്ത് നിന്ന് കാണാതായി. തുടർന്നാണ് ഇയാൾ ഓതായി ചാത്തല്ലൂർ റോഡിലെ സിറ്റി ബേക്കറിയിൽ കയറിയത് സെക്യൂരിറ്റിയുടെ ശ്രദ്ധയിൽപ്പെട്ടത്. പിന്നീട് ഇയാളെ തടഞ്ഞുവച്ച് പൊലീസിൽ വിവരം നൽകുകയായിരുന്നു. ബേക്കറി സാധനങ്ങളും പണവും ഇയാൾ മോഷ്‌ടിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. എടവണ്ണ സ്‌റ്റേഷൻ എസ്ഐ അബ്‌ദുൽ അസീസിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പുലർച്ചെ എത്തി പ്രതിയെ കസ്‌റ്റഡിയിൽ എടുത്തത്.