കൊച്ചി ധനുഷ്‌കോടി ദേശീയപാത : അപകടസാധ്യത ഒഴിവാക്കാന്‍ ഇടപെടല്‍ വേണമെന്ന് ആവശ്യം

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Jan 26, 2024, 11:53 AM IST

ഇടുക്കി : കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ നേര്യമംഗലം മുതലുള്ള പ്രദേശങ്ങളിലെ അപകടസാധ്യത ഒഴിവാക്കാന്‍ ഇടപെടല്‍ വേണമെന്ന ആവശ്യം ശക്തം. കൊടുംവളവ് നിറഞ്ഞ പല ഭാഗത്തും പാതയ്ക്ക്‌ വിസ്‌താരമില്ലാത്തതാണ് അപകട സാധ്യത ഉയര്‍ത്തുന്നത്. ഈ ഭാഗങ്ങളില്‍ താത്‌കാലികമായെങ്കിലും മുന്നറിയിപ്പ് സംവിധാനമൊരുക്കിയും ക്രാഷ് ബാരിയറുകള്‍ സ്ഥാപിച്ചും അപകട ഭീഷണി ഒഴിവാക്കണമെന്നാണ് ആവശ്യം. വിനോദ സഞ്ചാരികളുടെ വരവ് വര്‍ധിച്ചതോടെയാണ് ദേശീയപാതയില്‍ നേര്യമംഗലം മുതല്‍ അപകടസാധ്യത നിലനില്‍ക്കുന്ന പ്രദേശങ്ങളിലെ അപകടസാധ്യത ഒഴിവാക്കാന്‍ ഇടപെടല്‍ വേണമെന്ന ആവശ്യം വീണ്ടും ശക്തമായിട്ടുള്ളത്. മൂന്നാര്‍ മുതലുള്ള ദേശീയപാതാവികസനത്തിന്(Kochi Dhanushkodi National Highway) കളമൊരുങ്ങുന്നുണ്ട്. പക്ഷേ വികസനപൂര്‍ത്തീകരണത്തിന് നാളുകള്‍ വേണ്ടി വന്നേക്കാം. കൊടുംവളവ് നിറഞ്ഞ പല ഭാഗത്തും പാതയ്ക്ക്‌ വിസ്‌താരമില്ലാത്തതാണ് അപകട സാധ്യത ഉയര്‍ത്തുന്നത്. ഈ ഭാഗങ്ങളില്‍ താത്കാലികമായെങ്കിലും മുന്നറിയിപ്പ് സംവിധാനമൊരുക്കിയും ക്രാഷ് ബാരിയറുകള്‍ സ്ഥാപിച്ചും അപകട ഭീഷണി ഒഴിവാക്കണമെന്നാണ് ആവശ്യം. മധ്യവേനൽ അവധികാലം ആരംഭിക്കുന്നതോടെ ദേശീയപാതയിലൂടെ മൂന്നാറിലേക്കെത്തുന്ന സഞ്ചാരികളുടെയും വാഹനങ്ങളുടെയും എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടാകും. അപകട സാധ്യത നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ ഒരേ സമയം രണ്ട് വലിയ വാഹനങ്ങള്‍ക്ക് ഇരുദിശകളിലേക്ക് പരസ്പരം മറികടന്നുപോകാന്‍ വിസ്‌താരക്കുറവുണ്ട്. ഇത് അപകട സാധ്യത വര്‍ധിപ്പിക്കുന്നു.വഴി പരിചയമില്ലാതെത്തുന്ന വാഹനയാത്രികരാണ് അപകടത്തില്‍പ്പെടുന്നവരില്‍ ഏറെയും. ഇത്തരം സാഹചര്യങ്ങള്‍ കണക്കിലെടുത്ത് അപകടസാധ്യത കുറയ്ക്കാ‌ന്‍ വേഗത്തിലുള്ള ഇടപെടല്‍ വേണമെന്നാണ് ആവശ്യം.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.