മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നു - CM Pinarayi Vijayan Press Meet - CM PINARAYI VIJAYAN PRESS MEET

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Sep 21, 2024, 10:59 AM IST

തിരുവനന്തപുരം : പൊലീസ് സേനയ്ക്കും സർക്കാരിനുമെതിരെ ആരോപണങ്ങൾ ശക്തമാകുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളെ കാണുന്നു. പൊളിറ്റിക്കൽ സെക്രട്ടറി പി ശശി, എഡിജിപി എം ആർ അജിത് കുമാർ എന്നിവരെ ലക്ഷ്യം വയ്ക്കുന്ന ഭരണകക്ഷി എംഎൽഎ പി വി അൻവർ നൽകിയ പരാതികളിലും വിവാദങ്ങളിലും പ്രതികരണമുണ്ടാകുമെന്ന് സൂചന. 11 മണിക്കാണ് വാർത്ത സമ്മേളനം ആരംഭിക്കച്ചത്. എഡിജിപി-ആർഎസ്‌എസ് നേതാക്കളുമായുള്ള കൂടിക്കാഴ്‌ചയിൽ ഘടകക്ഷിയായ സിപിഐയും അതൃപ്‌തി പരസ്യമാക്കി രംഗത്ത് വന്ന സാഹചര്യത്തിൽ വിഷയത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം മുന്നണിയിലും നിർണായകമാകും. വിവാദങ്ങളിൽ മുഖ്യമന്ത്രി ഇതുവരെ പരസ്യ പ്രതികരണം നടത്തിയിരുന്നില്ല. എഡിജിപി പാർട്ടി മെമ്പർ അല്ലാത്തതിനാൽ ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്‌ചയിൽ പാർട്ടിക്കൊന്നും ചെയ്യാനില്ലെന്ന് ആയിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഉൾപ്പെടെയുള്ളവരുടെ ആദ്യ നിലപാട്. പിന്നീട് വിമർശനവുമായി സിപിഐയും ആർജെഡിയും രംഗത്ത് വന്നതോടെയാണ് സർക്കാരും സിപിഎമ്മും പ്രതിരോധത്തിലാകുന്നത്. ഓരോ ദിവസം കഴിയുംതോറും കൂടുതൽ ശക്തമായ തെളിവുകൾ നിരത്തി നിലമ്പൂർ എംഎൽഎ പി വി അൻവർ ആരോപണങ്ങളിൽ കുറച്ചു നിലപാടുമായി തുടരുകയാണ്. സർക്കാരിനെ പ്രതിസന്ധിയിലാക്കിയ ആരോപണങ്ങൾ പ്രതിപക്ഷവും ആയുധമാക്കുകയാണ്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നത്.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.