തെയ്യം കണ്ട് മടങ്ങവെ കാര്‍ മറിഞ്ഞ് 2 പേര്‍ മരിച്ചു ; ഒപ്പമുണ്ടായിരുന്നവര്‍ക്ക് പരിക്ക് - തെയ്യം കണ്ട് മടങ്ങവെ അപകടം

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Feb 18, 2024, 12:01 PM IST

കാസർകോട് : തെയ്യം കണ്ട് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേർ മരിച്ചു (car fell into ditch in Kasaragod). സംഭവത്തില്‍ രണ്ട് പേർക്ക് ഗുരുതര പരിക്കുണ്ട്. പെരിയ സെൻട്രൽ യൂണിവേഴ്‌സിറ്റിക്ക് (Central university Kasaragod) മുന്നിൽ ദേശീയപാത നിർമാണത്തിനായി എടുത്ത കുഴിയിലേക്ക് പുലർച്ചെ കാർ മറിയുകയായിരുന്നു. തായന്നൂർ സ്വദേശികളായ രാജേഷ് (35), രഘുനാഥ് (52) എന്നിവരാണ് മരിച്ചത് (car accident death Kasaragod). രാഹുൽ, രാജേഷ് എന്നിവർക്ക് ഗുരുതമായി പരിക്കേറ്റു. പ്രദേശത്ത് ദേശീയ പാതയുടെ നിർമാണം നടക്കുകയാണ് (national highway work progress in Kasaragod). ഇതിന്‍റെ ഭാഗമായി പല സ്ഥലങ്ങളിലായി കുഴികള്‍ എടുത്തിട്ടുണ്ട്. എന്നാല്‍ സ്ഥലത്ത് അപകട മുന്നറിയിപ്പ് ബോർഡ്‌ ഉണ്ടായിരുന്നു എന്നാണ് അധികൃതർ പറയുന്നത് (Kasaragod car accident). രാത്രി ആയതിനാൽ ശ്രദ്ധയിൽ പെടാത്തതായിരിക്കാം അപകടത്തിന് ഇടയാക്കിയതെന്ന് കരുതുന്നു. കാർ തല കീഴായാണ് മറിഞ്ഞത്. പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.