'കുഞ്ചിത്തണ്ണി പരിധിക്ക് പുറത്ത്'; ബിഎസ്‌എൻഎൽ ടവര്‍ വേണമെന്ന ആവശ്യം ശക്തം - ബിഎസ്‌എന്‍എല്‍ ടവര്‍ ഇടുക്കി

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Jan 31, 2024, 7:27 PM IST

ഇടുക്കി: കുഞ്ചിത്തണ്ണി ടൗണില്‍ ബിഎസ്‌എന്‍എല്ലിന് പുതിയ ടവര്‍ നിര്‍മിക്കണമെന്ന ആവശ്യം ശക്തം. നിലവില്‍ ടൗണിലുണ്ടായിരുന്ന ടവര്‍ പൊളിച്ച് നീക്കിയ സാഹചര്യത്തിലാണ് പുതിയ ടവര്‍ വേണമെന്ന ആവശ്യം ശക്തമാകുന്നത്. മേഖലയില്‍ ഭൂരിപക്ഷം പേരും ഉപയോഗിക്കുന്നത് ബിഎസ്‌എന്‍എല്‍ നെറ്റ്‌വര്‍ക്കാണ്. ടവര്‍ പൊളിച്ച് നീക്കിയത് ബിഎസ്‌എന്‍എല്‍ ഉപഭോക്താക്കള്‍ കനത്ത തിരിച്ചടിയായിരിക്കുകയാണ്. കുഞ്ചിത്തണ്ണിയിലെ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിന് മുകളിലാണ് നേരത്തെ ബിഎസ്‌എന്‍എല്‍ ടവര്‍ നിര്‍മിച്ചിരുന്നത് (BSNL Tower In Kunchithanny). എന്നാല്‍ ടവറിന്‍റെ അമിത ഭാരം കാരണം കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചു. ഇതോടെ കെട്ടിട ഉടമ ടവര്‍ പൊളിച്ച് നീക്കാന്‍ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. ഉടമയുടെ ആവശ്യം പരിഗണിച്ച കോടതി കെട്ടിടം പൊളിച്ച് നീക്കാന്‍ ഉത്തരവിട്ടു. ടവര്‍ പൊളിച്ച് നീക്കിയതോടെ ആഡിറ്റ്, വള്ളക്കടവ്, കുഞ്ചിത്തണ്ണി, ഇരുപതേക്കര്‍, ദേശീയം, മൂലക്കട, പൊട്ടന്‍കാട് എന്നിവിടങ്ങളില്‍ ബിഎസ്‌എന്‍എല്‍ മൊബൈലിന് റേഞ്ചില്ലാത്ത അവസ്ഥയാണ്. നേരത്തെ നിരവധി ലാന്‍ഡ് ഫോണ്‍ കണക്ഷനുകള്‍ ഉണ്ടായിരുന്ന ടെലിഫോണ്‍ എക്‌സ്‌ചേഞ്ചാണ് കുഞ്ചിത്തണ്ണിയിലേത്. എന്നാലിന്ന് നൂറില്‍ താഴെ ലാന്‍ഡ് ഫോണ്‍ കണക്ഷനായി ഇത് മാറിയിട്ടുണ്ട്. മൊബൈല്‍ നെറ്റ് ലഭിക്കാത്തതില്‍ പൊറുതിമുട്ടിയതോടെയാണ് നാട്ടുകാര്‍ ടവര്‍ വേണമെന്ന ആവശ്യം ശക്തമാക്കിയത്.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.