പഞ്ചായത്ത് ഓഫിസ് മുറികളിൽ താമസം, മദ്യ സൽക്കാരം; ഉപ്പുതറ പഞ്ചായത്തുദ്യോഗസ്ഥർക്കെതിരെ പരാതിയുമായി ബിജെപി - BJP has filed complaint

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Jan 23, 2024, 10:56 PM IST

ഇടുക്കി: ഉപ്പുതറ പഞ്ചായത്ത് ഓഫിസ് ഉദ്യോഗസ്ഥർ ചട്ട വിരുദ്ധമായി പഞ്ചായത്ത് കെട്ടിടത്തിന്‍റെ മുറികളിൽ താമസിക്കുന്നതായി ആരോപിച്ച് ബി ജെ പി പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി. നിയമവിരുദ്ധമായി ഓഫിസ്  മുറികളിൽ താമസിക്കുന്നു, മദ്യ സൽക്കാരം നടത്തുന്നു, സമീപത്തെ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്‌ടിക്കുന്നു തുടങ്ങിയ ആരോപണങ്ങൾ ചൂണ്ടിക്കാണിച്ചാണ് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയിരിക്കുന്നത്. ഉപ്പുതറ പഞ്ചായത്തുദ്യോഗസ്ഥർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. കഴിഞ്ഞദിവസം ഉദ്യോഗസ്ഥർ നേരം വൈകിയും ഓഫീസിൽ തുടർന്നത്, വലിയ ആരോപണങ്ങൾക്കും ആക്ഷേപങ്ങൾക്കും ഇടവരുത്തിയിരുന്നു. ഇതിനെതിരെ ബിജെപി പരാതിയുമായി രംഗത്തെത്തുകയും, തുടർന്ന് എൻ.ജി.ഒ യൂണിയൻ ബിജെപിക്കെതിരെ പ്രതിഷേധ യോഗം സംഘടിപ്പിക്കുകയും ചെയ്‌തിരുന്നു. അതിനു പിന്നാലെയാണ് ഉദ്യോഗസ്ഥരുടെ വീഴ്‌ചയ്‌ക്കെതിരെ ബിജെപി വീണ്ടും പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഗ്രാമപഞ്ചായത്ത് വക കെട്ടിടത്തിന്‍റെ മുറികളിൽ ഉദ്യോഗസ്ഥർ അനധികൃതമായി താമസം നടത്തുന്നു, രാത്രികാലങ്ങളിൽ മറ്റ് സർക്കാർ ഓഫിസിലെ സുഹൃത്തുക്കളുമൊത്ത് പഞ്ചായത്ത് ഓഫിസ് കെട്ടിടത്തിന്‍റെ മുറികളിൽ മദ്യപാനം നടത്തുന്നു, ബഹളം വെച്ച് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു, എന്നീ കാര്യങ്ങൾ ചൂണ്ടിക്കാണിച്ചാണ് പഞ്ചായത്ത് സെക്രട്ടറിക്ക് മുൻപാകെ ബിജെപി പരാതി നൽകിയിരിക്കുന്നത്. സർക്കാർ ഉദ്യോഗസ്ഥർ ഹിൽ അലവൻസ്, ഹൗസ് അലവൻസ് , എന്നിവ കൈപ്പറ്റുന്നുണ്ട്. എന്നിട്ടും ചട്ടലംഘന പ്രകാരമാണ് ഉദ്യോഗസ്ഥർ ഓഫിസിനുള്ളിലെ മുറികളിൽ താമസിക്കുന്നത്. മുൻപ് സമാന രീതിയിൽ ഉദ്യോഗസ്ഥർക്കെതിരെയും പഞ്ചായത്ത് അംഗങ്ങൾക്കെതിരെയും രാത്രികാലങ്ങളിൽ പഞ്ചായത്ത് ഓഫിസിൽ മദ്യപിച്ചതിന് പൊലീസ് കേസെടുത്തിട്ടുണ്ട്. സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്ന പഞ്ചായത്തിന്‍റെ ഈ പ്രവർത്തനങ്ങൾ പൂർണ്ണമായി അവസാനിപ്പിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. 

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.