അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്‌ഠ; ചടങ്ങിൽ പങ്കെടുത്ത് കായിക താരങ്ങൾ - കായിക താരങ്ങൾ അയോധ്യ രാമക്ഷേത്രം
🎬 Watch Now: Feature Video


Published : Jan 22, 2024, 3:44 PM IST
അയോധ്യ: അയോധ്യയിലെ രാമക്ഷേത്ര (Ayodhya Ram Temple) പ്രതിഷ്‌ഠ ചടങ്ങിൽ പങ്കെടുത്ത് കായിക താരങ്ങൾ. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ, മുൻ ക്രിക്കറ്റ് താരങ്ങളായ അനിൽ കുംബ്ലെ, വെങ്കിടേഷ് പ്രസാദ്, മുൻ ഇന്ത്യൻ വനിത ക്യാപ്റ്റൻ മിതാലി രാജ്, ബാഡ്‌മിന്‍റൺ താരം സൈന നെഹ്‌വാൾ, രാജ്യ സഭ എംപിയും ഒളിമ്പ്യനുമായ പി ടി ഉഷ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. പ്രാണ പ്രതിഷ്‌ഠ ചടങ്ങിന്‍റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് അനിൽ കുംബ്ലെ പറഞ്ഞു. രാമന്‍റെ അനുഗ്രഹം തേടാൻ കാത്തിരിക്കുകയാണ്. ഈ ചടങ്ങിന്‍റെ ഭാഗമാകുക എന്നത് തന്നെ ഒരു അത്ഭുതകരമായ വികാരമാണ്, ശരിക്കും അനുഗ്രഹീതമാണ്. ഇത് എന്‍റെ ആദ്യ അയോധ്യ സന്ദർശനമാണെന്നും അനിൽ കുംബ്ലെ (Anil Kumble) പറഞ്ഞു. രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്‌ഠ ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞത് ഭാഗ്യമാണെന്നും അതിന്‍റെ സന്തോഷം വാക്കുകളാൽ പറഞ്ഞറിയിക്കാനാവില്ലെന്നും ഇന്ത്യൻ ഒളിമ്പിക് മെഡൽ ജേതാവും ബാഡ്‌മിന്‍റൺ താരവുമായ സൈന നെഹ്‌വാൾ (Saina Nehwal) പറഞ്ഞു. ഭാവിയിൽ ഇന്ത്യക്കാർ ഈ ക്ഷേത്രം സന്ദർശിക്കണമെന്നും അവർ അഭ്യർത്ഥിച്ചു. വളരെക്കാലമായി തങ്ങൾ ഇത് ആഗ്രഹിച്ചിരുന്നുവെന്നും ഈ ആഘോഷത്തിന്‍റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും മുൻ ക്രിക്കറ്റ് താരമായ മിതാലി രാജ് (Mithali Raj) പറഞ്ഞു.