കുന്നംകുളത്ത് പോത്തിനെ കണ്ട് വിരണ്ടോടിയ ആനയെ തളച്ച് പാപ്പാന്മാർ

By ETV Bharat Kerala Team

Published : Jan 29, 2024, 5:59 PM IST

thumbnail

തൃശൂർ: തൃശൂർ കുന്നംകുളം ആർത്താറ്റിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തളച്ചിരുന്ന ആന വിരണ്ടോടി ( Elephant Ran Amok In Kunnamkulam). ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. കുന്നംകുളം ആർത്താറ്റ് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തളച്ചിരുന്ന  ആനയ്ക്ക് വെള്ളം നൽകുന്നതിനിടെയാണ് സംഭവം. ആനയുടെ മുൻപിലെത്തിയ പോത്തിനെ കണ്ട് ഭയന്നാണ് ആന ഓടിയതെന്നാണ് വിവരം. സംഭവത്തെ തുടർന്ന് ഒരു കിലോമീറ്ററിലധികം ആന വിരണ്ടോടുകയായിരുന്നു. ശേഷം ആന നിലയുറപ്പിച്ചത് പനങ്ങായി കയറ്റത്തിന് സമീപത്തെ പാടത്താണ്. തുടർന്ന് പാപ്പാന്മാർ ചേർന്ന് ആനയെ തളച്ചു. കവുങ്ങിൻ തോട്ടത്തിലൂടെയും ഇരുമ്പ് ഷീറ്റുകൾക്കിടയിലൂടെയും ആണ് പേടിച്ച് വിരണ്ട ആന ഓടിയത്. ആനയുടെ ശരീരത്തിൽ മുറിവേറ്റിട്ടുണ്ട്. എന്നാൽ മുറിവ് ഗുരുതരമല്ല. ആന വരുന്നത് കണ്ട് വഴിയാത്രക്കാരും നാട്ടുകാരും ഭയന്നോടി. എന്നാൽ വിരണ്ടോടിയ ആന ആരെയും ഉപദ്രവിച്ചില്ലെന്നാണ് വിവരം. പറമ്പിൽതളച്ചിരുന്ന ആന പോത്തിനെ കണ്ട് ഭയന്ന് ഓടുകയായിരുന്നെന്നാണ് നാട്ടുകാർ പറയുന്നത്. സംഭവത്തെ തുടർന്ന് ആനകളെ ശരിയായ രീതിയിൽ ബന്ധിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഉത്സവകാലം ആയതോടെ നാട്ടാനകളെ പലയിടങ്ങളിലും തളയ്ക്കുന്ന പതിവ് നാട്ടിലുണ്ട്. എന്നാല്‍ നാട്ടാന പരിപാലനത്തിന്‍റെ കാര്യത്തില്‍ ഉത്സവകമ്മിറ്റികളും ഉടമസ്ഥരും മൗനം പാലിക്കുന്നതായും ആരോപണമുണ്ട്. എല്ലാം പാപ്പാന്മാരുടെ തലയില്‍ കെട്ടിവച്ച് തലയൂരാനാണ് പലപ്പൊഴും ഉടമസ്ഥര്‍ ശ്രമിക്കുന്നതെന്നും പാപ്പാന്മാരില്‍ ചിലര്‍ പറയുന്നു.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.