കൽപ്പറ്റ: ഹൈക്കോടതി ഇടക്കാലവിധിയുടെ അടിസ്ഥാനത്തിൽ എട്ടുമാസമായി അടച്ചിട്ടിരുന്ന വയനാട്ടിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ കഴിഞ്ഞ ഒക്‌ടോബറിലാണ് വീണ്ടും പ്രവർത്തനം തുടങ്ങിയത്. ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ സന്ദര്‍ശകരുടെ എണ്ണം പരിമിതപ്പെടുത്തിയും ഫീസ് ഉയര്‍ത്തിയുമാണ് ഇപ്പോൾ ഇവിടങ്ങളിൽ പ്രവേശനം നടക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരി 19നാണ് ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ വയനാട്ടിലെ പ്രധാനപ്പെട്ട ഇക്കോ ടൂറിസം കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചത്. ഇത് ജില്ലയിലേക്കുള്ള വിനോദസഞ്ചാരികളുടെ വരവിനെ സാരമായി ബാധിച്ചിരുന്നു. തുടർന്ന് സെപ്‌തംബർ 27 ന് ആണ് കോടതി ഇക്കോ ടൂറിസം കേന്ദ്രങ്ങൾ നിയന്ത്രണങ്ങളോടെ തുറക്കാന്‍ അനുമതി നൽകിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കുറുവാ ദ്വീപിലേക്ക് 400 സഞ്ചാരികളെ പ്രവേശിപ്പിക്കാനാണ് അനുമതി. നേരത്തെ 900 പേർക്കായിരുന്നു അനുമതി. സൂചിപ്പാറ വെള്ളച്ചാട്ടത്തിൽ പ്രതിദിനം പരമാവധി 500 സഞ്ചാരികളെ വരെ അനുവദിക്കും. പലയിടത്തും പ്രവേശന ഫീസ് ഇരട്ടിയായി വർധിച്ചിട്ടുമുണ്ട്. കുറുവ ദ്വീപ്, സൂചിപ്പാറ വെള്ളച്ചാട്ടം, ചെമ്പ്ര കൊടുമുടി തുടങ്ങിയ എട്ട് ഇക്കോ ടൂറിസം കേന്ദ്രങ്ങളിലെയും പുതിയ ടിക്കറ്റ് നിരക്കും പ്രതിദിന സഞ്ചാരികളുടെ എണ്ണവുമെല്ലാം വിശദമായി അറിയാം.
കുറുവ ദ്വീപ്
950 ഏക്കറിൽ പരന്നു കിടക്കുന്ന ചെറു ദ്വീപുകളുടെ അതിമനോഹര കാഴ്‌ചയാണ് സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷൻ്റെ കീഴിലുള്ള കുറുവ ദ്വീപിൽ കാണാൻ സാധിക്കുന്നത്. ചങ്ങാട യാത്രയടക്കമുള്ള ഇവിടേക്ക് നിങ്ങൾക്ക് എത്തിപ്പെടുന്നതിനായി മാനന്തവാടി പയ്യംപള്ളി വഴിയും പുൽപള്ളി പാക്കം വഴിയും എത്താവുന്നതാണ്. പാക്കത്ത് വനസംരക്ഷണ സമിതിയും പയ്യമ്പള്ളിയിൽ ഡിടിപിസിയുമാണ് മേൽനോട്ടക്കാരായി പ്രവർത്തിക്കുന്നത്.
അപൂർവസസ്യങ്ങളുള്ള കുറുവയിൽ നിരനിരയായുള്ള പാറക്കെട്ടുകളും അവിടിറങ്ങി ഓരോ വിനോദസഞ്ചാരികൾക്കും ഇറങ്ങി കുളിക്കുവാനുള്ള സൗകര്യവുമുണ്ട്. മണിക്കൂറുകളോളം നടന്നു ഹരിതഭംഗി ആസ്വദിക്കാവുന്ന ഇവിടേക്ക് ദിവസേന 1150 യാത്രക്കാർക്കാണ് പ്രവേശനം.
വിഭാഗം | പുതുക്കിയ നിരക്ക് |
മുതിർന്നവർ | 220/- (ഒരാൾക്ക്) |
കുട്ടികൾ | 150/- (ഒരാൾക്ക്) |
വിദേശികൾ | 440/- (ഒരാൾക്ക്) |
സൂചിപ്പാറ വെള്ളച്ചാട്ടം
മേപ്പാടി റേഞ്ചിൻ്റെ കീഴിലാണ് സൂചിപ്പാറ വെള്ളച്ചാട്ടം. മേപ്പാടി ചൂരൽമലയിൽ നിന്ന് രണ്ട് കിലോമീറ്റർ സഞ്ചരിച്ച് കഴിഞ്ഞാൽ സൂചിപ്പാറ വെള്ളച്ചാട്ടത്തിൻ്റെ മുകൾ ഭാഗത്തെത്താവുന്നതാണ്. 200 അടി താഴ്‌ചയുള്ള വെള്ളച്ചാട്ടം എത്ര കണ്ടാലും മതിവരാത്തതാണ്. രാവിലെ ഏഴ് മണി മുതൽ വൈകിട്ട് അഞ്ച് വരെയാണ് ഇവിടെ പ്രവേശനം.
വിഭാഗം | പുതുക്കിയ നിരക്ക് |
മുതിർന്നവർ | 100/- (ഒരാൾക്ക്) |
കുട്ടികൾ | 50/- (ഒരാൾക്ക്) |
വിദേശികൾ | 200/- (ഒരാൾക്ക്) |
ചെമ്പ്രാ കൊടുമുടി
സമുദ്ര നിരപ്പിൽ നിന്ന് 2000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്നതും കേരളത്തിലെ ഉയരം കൂടിയ മലനിരകളിലൊന്നുമാണ് ചെമ്പ്ര കൊടുമുടി. മലയുടെ അടിവാരത്തെത്തുന്നതിനായി തേയിലത്തോട്ടൾക്കിടയിലൂടെ സഞ്ചരിക്കണം.
ഗ്രൂപ്പ് ട്രക്കിങാണ് ഇവിടെ അനുവദിക്കുന്നത്. മലയുടെ പകുതി ഉയരത്തിലുള്ള തടാകം വരെയാണ് പ്രവേശനമുള്ളത്. ആദ്യമെത്തുന്ന 200 പേരെ മാത്രമായിരിക്കും ട്രക്കിങിനായി അനുവദിക്കുന്നത് രാവിലെ ഏഴ് മണി മുതൽ വൈകിട്ട് മൂന്ന് മണി വരെയാണ് പ്രവേശനം. മലമുകളിലേക്ക് അഞ്ച് കിലോമീറ്റർ നടക്കണം.
വിഭാഗം | പുതുക്കിയ നിരക്ക് |
മുതിർന്നവർ | 50/- (ഒരാൾക്ക്) |
കുട്ടികൾ | 50/- (ഒരാൾക്ക്) |
വിദേശികൾ | 80/- (ഒരാൾക്ക്) |
ചെമ്പ്രാ കൊടുമുടി ട്രക്കിങ്ങ്
വിഭാഗം | പുതുക്കിയ നിരക്ക് |
മുതിർന്നവർ | 4000/- (അഞ്ച് പേർക്ക്) അധികം വരുന്ന ഓരോരുത്തർക്കും = 800/- |
വിദ്യാർഥികൾ | 1,000/- (അഞ്ച് പേർക്ക്) |
വിദേശികൾ | 8,000/- (ഒരാൾക്ക്) അധികം വരുന്ന ഓരോരുത്തർക്കും = 1,600/- |
തോൽപ്പെട്ടി വന്യജീവി സങ്കേതം
മുത്തങ്ങയുടെ അതേ മാതൃകയിൽ കാനനയാത്ര നടത്തുന്ന ഇടമാണ് തോൽപ്പെട്ടി റേഞ്ച്. വനംവകുപ്പിൻ്റെ സഫാരി ബസുകളൊന്നുമില്ലാത്ത ഇവിടെ ജീപ്പുകൾ മാത്രമാണ് യാത്രയ്ക്ക് ആശ്രയമായുള്ളത്. ഘോര വനത്തിലൂടെ രണ്ട് മണിക്കൂർ നീളുന്നതാണ് യാത്രയെന്നത്. രാവിലെ ഏഴ് മുതൽ പത്ത് വരെയും വൈകിട്ട് മൂന്ന് മുതൽ അഞ്ച് വരെയുമാണ് പ്രവേശനം. രാവിലെ പരമാവധി 40 ജീപ്പുകളും വൈകിട്ട് 20 ജീപ്പുകളുമാണ് പ്രവേശിപ്പിക്കുക.
വിഭാഗം | ജീപ്പ് സഫാരി (ഇന്ത്യൻ) | ജീപ്പ് സഫാരി (വിദേശി) |
4 പേർ | 2100/- | 4200/- |
5 പേർ | 2410/- | 4500/- |
6 പേർ | 2725/- | 4820/- |
ബ്രഹ്മഗിരി ട്രക്കിങ്ങ്
നോർത്ത് വയനാട് ഫോറസ്റ്റ് ഡിവിഷന്‍റെ കീഴിൽ ബേഗൂർ റേഞ്ചിലാണ് ബ്രഹ്മഗിരി.കിലോമീറ്ററുകൾ നീളുന്ന ട്രക്കിങ്ങാണ് ഇവിടെയുള്ളത്. തിരുനെല്ലി ക്ഷേത്രത്തിൽ നിന്ന് പക്ഷിപാതാളത്തിലേക്കുള്ള വഴിമധ്യേയാണ് ബ്രഹ്മഗിരി ട്രക്കിങ്ങ്.
ഇന്ത്യക്കാർ | വിദേശികൾ |
മുതിർന്നവർ - 3500/- (അഞ്ച് പേർക്ക്) അധികം വരുന്ന ഓരോ ആൾക്കും - 700/- | മുതിർന്നവർ - 7500/- (അഞ്ച് പേർക്ക്) അധികം വരുന്ന ഓരോ ആൾക്കും - 1500/- |
മീൻമുട്ടി വെള്ളച്ചാട്ടം (ബാണാസുര)
വിഭാഗം | പുതുക്കിയ നിരക്ക് |
മുതിർന്നവർ | 100/- ഒരാൾക്ക് |
വിദ്യാർഥികൾ | 50/- (ഒരാൾക്ക്) |
വിദേശികൾ | 200/- (ഒരാൾക്ക്) |
മുനീശ്വരൻ കുന്ന്
ബേഗൂർ റേഞ്ചിൽ തന്നെയാണ് മുനീശ്വരൻകുന്ന് സ്ഥിതി ചെയ്യുന്നത്. കിലോമീറ്ററുകൾ നീളുന്ന ട്രക്കിങ്ങ് ഇവിടെയുമുണ്ട്. തവിഞ്ഞാൽ പഞ്ചായത്തിലെ തലപ്പുഴ മക്കിമലയിലാണ് മുനീശ്വൻകുന്ന്. പ്രഭാത, സായാഹ്ന കാഴ്‌ചകൾ മനോഹരമാണ്.
വിഭാഗം | പുതുക്കിയ നിരക്ക് |
മുതിർന്നവർ | 60/- ഒരാൾക്ക് |
വിദ്യാർഥികൾ | 30/- (ഒരാൾക്ക്) |
വിദേശികൾ | 100/- (ഒരാൾക്ക്) |
കാറ്റുകുന്ന് ട്രക്കിങ്ങ് (ബാണാസുര ഹിൽസ്)
പേരു സൂചിപ്പിക്കുന്നതു പോലെ നല്ല ഇളം കാറ്റടിക്കുന്ന പ്രകൃതിരമണീയമായ സ്ഥലമാണ് കാറ്റുകുന്ന്. വൈത്തിരിയില്‍ നിന്ന് 28 കിലോമീറ്റര്‍ സഞ്ചരിച്ച് 5 കിലോമീറ്റര്‍ കാട്ടിലൂടെ ട്രക്കിങ്ങ് കഴിഞ്ഞാല്‍ ഭൂമിയിലെ മറ്റൊരു സ്വര്‍ഗം കൂടെ കാണാന്‍ കഴിയാം. മലയുടെ മുകളില്‍ നിന്ന് വളരെ സുന്ദരമായി കിടക്കുന്ന ബാണാസുര അണക്കെട്ടും കാണാവുന്നതാണ്. സാഹസികര്‍ക്ക് സിംപിളായി കടന്നുചെല്ലാന്‍ കഴിയുന്ന സ്ഥലമാണ് ഇവിടം.
വിഭാഗം | ഇന്ത്യക്കാർ | വിദേശികൾ |
മുതിർന്നവർ | 4000/- (അഞ്ച് പേർക്ക്) അധികം വരുന്ന ഓരോരുത്തർക്കും = 650/- | 7,000/- (അഞ്ച് പേർക്ക്) അധികം വരുന്ന ഓരോരുത്തർക്കും = 1250/- |
വിദ്യാർഥികൾ | 2,500/- (അഞ്ച് പേർക്ക്) അധികം വരുന്ന ഓരോരുത്തർക്കും = 350/- | മാറ്റമില്ല |