ETV Bharat / travel-and-food

പേരും ബോർഡുമില്ലാതെ പേരുകേട്ട ഹോട്ടൽ; കുന്നിന്‍ചെരുവിലെ റീനയുടെ ഹോട്ടലിൽ തിരക്കോടു തിരക്ക് - VILLAGE FOOD KANNUR

▶ നാടൻ ഭക്ഷണങ്ങൾക്ക് പേരുകേട്ട കണ്ണൂരിൽ പേരില്ലാത്ത ഒരു ഹോട്ടലുണ്ട്. അവിടുത്തെ രുചിപ്പെരുമ നാടെങ്ങും പാട്ടായിരിക്കുകയാണ്.

നാടൻ ഭക്ഷണശാല  നാടൻ ഹോട്ടൽ  SPECIAL VILLAGE FOOD IN KANNUR  നാടൻ ഊണ്
Reena's Hotel Food (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 7, 2024, 11:45 AM IST

കണ്ണൂര്‍: പേരില്ലാ ഹോട്ടലിലേക്ക് രുചി തേടി കുന്നുകയറുകയാണ് മമ്പറത്തും പരിസരങ്ങളിലുമുള്ള ഭക്ഷണപ്രിയര്‍. ഉച്ചയൂണ് നാടനായിരിക്കണമെന്ന് നിര്‍ബന്ധമുള്ളവര്‍ റീനയുടെ ഹോട്ടലിലേക്ക് വച്ചുപിടിക്കും. കണ്ണൂര്‍ ശൈലിയില്‍ തേങ്ങയരച്ച മീന്‍ കറിയും പപ്പടം, തൊടുകറി, തോരന്‍, അച്ചാര്‍ എന്നിവയും നല്‍കുന്ന ഈ പേരില്ലാത്ത ഭക്ഷണശാല നാട്ടിൽ ഫെയ്‌മസാണ്. ഊണിന് നാൽപ്പത്തഞ്ച് രൂപ മാത്രമാണ് ഇവിടെ ഈടാക്കുന്നത്. വറുത്ത മീനായി അയല, മാന്തള്‍ തുടങ്ങിയവയും സ്‌പെഷല്‍ പട്ടികയിലുണ്ട്. അതിന്‍റെ വില അമ്പത് രൂപയില്‍ കവിയില്ല.

വെളിച്ചെണ്ണ ഉപയോഗിച്ചുള്ള പാചകവും, ക്രൃത്രിമങ്ങള്‍ തീണ്ടാത്ത കറികളും, കുറഞ്ഞ വിലയുമാണ് റീനയുടെ ഹോട്ടലിനെ ഭക്ഷണ പ്രിയരുടെ ഇഷ്‌ടയിടമാക്കുന്നത്. ഭര്‍ത്താവ് രമേശന്‍റെ വീട്ടു പറമ്പിലുള്ള രണ്ട് മുറികളിലായാണ് ഈ നാടന്‍ ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്. വാടക വേണ്ടാത്തതിനാല്‍ അതിന്‍റെ മെച്ചം ഊണ് കഴിക്കാന്‍ എത്തുന്നവര്‍ക്കും ലഭിക്കുന്നു. കറിപ്പൊടികളെല്ലാം സ്വന്തമായി ഉണ്ടാക്കുന്നതിനാലും, നാടന്‍ പച്ചക്കറികള്‍ ഉപയോഗിക്കുന്നതിനാലും ശുദ്ധമായ ഭക്ഷണം ലഭിക്കുന്നിടം എന്ന ഖ്യാതിയും ഈ ഹോട്ടലിനുണ്ട്.

റീനയുടെ നാടൻ ഹോട്ടൽ (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

മമ്പറം ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിന് സമീപത്തെ കുന്നിന്‍ചെരിവിലാണ് ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്. സ്‌ക്കൂള്‍ കാന്‍റീനിലെ പതിവ് ഭക്ഷണം കഴിക്കുന്നവര്‍ രുചി വൈവിധ്യത്തിനായി ഇടയ്‌ക്ക് റീനയുടെ ഹോട്ടലിലെത്തും. പതിനാല് വര്‍ഷങ്ങള്‍ക്കു മുമ്പ് കുടുംബശ്രീ ഹോട്ടലായാണ് ഈ ഹോട്ടൽ ആരംഭിച്ചത്. വിവിധ കാരണങ്ങളാല്‍ മറ്റുള്ളവർ കൊഴിഞ്ഞു പോയി.

എന്നാല്‍ ഹോട്ടല്‍ പൂട്ടാന്‍ റീന തയ്യാറായില്ല. ബന്ധുവായ പലേരി മധു സഹായിക്കാന്‍ തയ്യാറായപ്പോള്‍ നാടന്‍ രുചിയുള്ള ഹോട്ടലിന് പുനര്‍ജനിയായി. പേരും ബോര്‍ഡും ഒന്നുമില്ലാതെ തനി നാടന്‍ ഹോട്ടലായി പ്രവര്‍ത്തനം തുടര്‍ന്നു. റീനക്ക് സഹായിയായി ഇടവേളകളില്‍ ഭര്‍ത്താവ് രമേശനും എത്തും. നന്മ നിറഞ്ഞ തനി നാടന്‍ ഊണ് നല്‍കാനായത് കുടുംബാംഗങ്ങളുടെ പിന്തുണ കൂടി ലഭിച്ചപ്പോഴാണെന്നാണ് റീന പറയുന്നത്.

രാവിലെ ഒമ്പത് മണിക്ക് അരികഴുകി വിറകടുപ്പില്‍ പാചകം ആരംഭിക്കും. എന്നാല്‍ മീന്‍ കറിയും സാമ്പാറും മീന്‍ വറുത്തതും നല്ല ചൂടോടെ നല്‍കുന്നതാണ് ഈ ഹോട്ടലിന്‍റെ സവിശേഷത. ഇലയില്‍ ഊണ്‍ വിളമ്പി നല്‍കുന്നതും നാടന്‍ ടച്ച് നല്‍കുന്നു. ഉച്ചയ്‌ക്ക് 12.30 ന് ഊണ് റെഡിയാകും. അതോടെ നാടന്‍ ഭക്ഷണപ്രേമികള്‍ മമ്പറം-തലശ്ശേരി റോഡില്‍ നിന്നും കുന്ന് കയറി തുടങ്ങും. ഉച്ചക്ക് 1.30 ഓടെ ഹോട്ടലിലെ ഇരിപ്പിടങ്ങള്‍ നിറയും. വൈകീട്ട് 3.30 വരെ ഇത് തുടരും. 4 മണിയോടെ ഹോട്ടല്‍ അടക്കും.

ബുധനാഴ്‌ചകളില്‍ ഊണിന് പുറമേ ചിക്കന്‍ ബിരിയാണിയും ഉണ്ടാകും. അന്ന് തിരക്കോട് തിരക്കാണ്. പാഴ്‌സലായും മറ്റും ബിരിയാണിക്കെത്തുന്നവര്‍ ഏറെ. നാടിന് നന്മയുള്ള ഭക്ഷണം പുതുതലമുറയേയും ആകര്‍ഷിക്കുകയാണ് റീനയുടെ ഹോട്ടല്‍.

Also Read : എരിവും പുളിയും സമാസമം; നാവില്‍ കൊതിയൂറും ഷാപ്പിലെ മത്തി മുളകിട്ടത്, റെസിപ്പിയിതാ ഇവിടെ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.