ETV Bharat / travel-and-food

ടൂറിസം ഹബ്ബാകാന്‍ ലക്ഷദ്വീപ് ; മുഖം മിനുക്കാന്‍ നിരവധി പദ്ധതികള്‍ - ലക്ഷദ്വീപ് വിനോദസഞ്ചാരം

വിനോദ സഞ്ചാര മേഖലയിലെ സാധ്യതകള്‍ മുന്‍നിര്‍ത്തി ദ്വീപില്‍ നിരവധി പദ്ധതികള്‍. ആദ്യപടിയായി ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നു. കൂടുതല്‍ വിമാന സര്‍വീസുകള്‍ക്ക് അനുമതി. വികസന പ്രവൃത്തികള്‍ക്കിടയിലും കല്ലുകടിയായി വിമര്‍ശനങ്ങള്‍

Lakshadweep tourism  Development projects in Lakshadweep  Lakshadweep tourism  ലക്ഷദ്വീപ് വിനോദസഞ്ചാരം  ലക്ഷദ്വീപിലേക്ക് എങ്ങനെ പോകാം
major-projects-to-put-lakshadweep-on-the-global-tourism-map
author img

By ETV Bharat Kerala Team

Published : Feb 8, 2024, 1:44 PM IST

കവരത്തി (ലക്ഷദ്വീപ്) : നിരവധി വിനോദ സഞ്ചാര സാധ്യതകള്‍ ഉള്ളതും എന്നാല്‍ അത്രകണ്ട് ഉപയോഗിക്കപ്പെടാതെ പോയതുമായ ചിത്രമാണ് ലക്ഷദ്വീപിന്‍റേത്. നിലവില്‍ ലക്ഷദ്വീപിന്‍റെ വിനോദ സഞ്ചാര സാധ്യതകള്‍ ഉപയോഗപ്പെടുത്താനുള്ള വമ്പന്‍ പദ്ധതികള്‍ അണിയറയില്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട് (Lakshadweep Tourism). ദ്വീപുകളിലേക്ക് കൂടുതല്‍ സഞ്ചാരികളെ എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ ആദ്യപടി എന്ന നിലയില്‍, ഗതാഗതം മെച്ചപ്പെടുത്തുകയാണ് ഭരണകൂടം ചെയ്യുന്നത്.

ഫ്ലൈ 19, സ്‌പൈസ് ജെറ്റ് എന്നിവ അഗത്തി ദ്വീപിലേക്കുള്ള വിമാന സര്‍വീസ് അനുമതി ഇതിനകം നേടിക്കഴിഞ്ഞു. ഈ മാസം അവസാനത്തോടെ ഫ്ലൈ 19 സര്‍വീസ് ആരംഭിക്കുമെന്നാണ് ഔദ്യോഗിക വിവരം. ദ്വീപിലേക്ക് വിമാന സര്‍വീസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്‍ഡിഗോ എയര്‍ലൈന്‍സ് ബുധനാഴ്‌ച ദ്വീപ് അഡ്‌മിനിസ്‌ട്രേഷനുമായി കൂടിക്കാഴ്‌ച നടത്തുകയും താത്‌പര്യം അറിയിക്കുകയും ചെയ്‌തു. നിലവില്‍ അലയന്‍സ് എയര്‍ലൈന്‍സിന് മാത്രമാണ് അഗത്തിയിലേക്ക് സര്‍വീസ് ഉള്ളത്. അതും ബുധന്‍, ഞായര്‍ ദിവസങ്ങളില്‍ മാത്രം.

കൂടുതല്‍ വിമാന സര്‍വീസ് എത്തുന്നതിന് മുന്നോടിയായി അഗത്തി വിമാനത്താവളത്തില്‍ റണ്‍വേ വിപുലീകരണം ഉള്‍പ്പടെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനുള്ള തയാറെടുപ്പിലാണ്. വിമാന സര്‍വീസിന് പുറമെ കൊച്ചിക്കും കവരത്തിക്കും ഇടയില്‍ ആഴ്‌ചയില്‍ ഒരു കപ്പലും സര്‍വീസ് നടത്തുന്നുണ്ട്.

ഗതാഗതം സുഗമമാകുന്നതോടെ ദ്വീപിലെത്തുന്ന സഞ്ചാരികള്‍ക്ക് താമസ സൗകര്യം ഒരുക്കുകയാണ് രണ്ടാമത്തെ കാര്യം (Development projects in Lakshadweep). സുഹേലി, മിനിക്കോയ്, കദ്‌മത്ത് എന്നീ ദ്വീപുകളില്‍ താജ്‌ ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ടുകള്‍ നിര്‍മിക്കാന്‍ ടാറ്റ ഗ്രൂപ്പ് നേരത്തെ താത്‌പര്യം പ്രകടിപ്പിച്ചിരുന്നു. ജില്ല ഭരണകൂടം അനുമതി നല്‍കുകയും ചെയ്‌തുകഴിഞ്ഞു. ഇന്ത്യയിലെ ആദ്യത്തെ ലഗൂണ്‍ വില്ലകള്‍ നിര്‍മിക്കാനാണ് താജ് ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട്സ് ലക്ഷ്യമിടുന്നത്. നൂറിലധികം മുറികളാണ് ഇതില്‍ ഓരോന്നിലും ഉണ്ടാവുക.

ശരിയായ പാരിസ്ഥിതിക ആഘാത വിലയിരുത്തലിന് ശേഷമാണ് പദ്ധതികള്‍ക്കെല്ലാം ഭരണകൂടം അനുമതി നല്‍കിയത്. ദ്വീപുകളിലെ വികസന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് വളരെ കര്‍ശനമായ മാര്‍ഗനിര്‍ദേശങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്ന് ശാസ്‌ത്ര വകുപ്പിലെ മറൈന്‍ ബയോളജിസ്റ്റ് കെകെ ഇദ്രീസ് ബാബു പറഞ്ഞു.

മാലദ്വീപില്‍ ലഗൂണ്‍ വില്ലകള്‍ പരീക്ഷിച്ചിട്ടുണ്ട്. എന്നാല്‍ അവ തീരദേശ ആവാസ വ്യവസ്ഥയ്‌ക്ക് കാര്യമായ നാശം വരുത്തിയതായും ഇദ്രീസ് ബാബു പറഞ്ഞു. അതിനാല്‍ മാലദ്വീപില്‍ സംഭവിച്ച പിഴവ് ലക്ഷദ്വീപില്‍ സംഭവിക്കാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരുഭാഗത്ത് പ്രതീക്ഷ വളര്‍ത്തി ലക്ഷദ്വീപില്‍ ടൂറിസം വികസന പ്രവര്‍ത്തനങ്ങള്‍ തകൃതിയായി നടക്കുമ്പോള്‍ മറുവശത്ത് വിമര്‍ശനങ്ങള്‍ അതിന്‍റെ മുറയ്‌ക്ക് ഉയരുന്നുണ്ട്. ദ്വീപിലെ പദ്ധതികള്‍ ആസൂത്രണം ചെയ്‌തപ്പോള്‍ ജനങ്ങളുമായി കൂടിയാലോചിച്ചില്ല എന്ന് മുതിര്‍ന്ന രാഷ്‌ട്രീയ നേതാവും കവരത്തി മുന്‍ ചീഫ് കൗണ്‍സിലറുമായ യുസികെ തങ്ങള്‍ ആരോപിക്കുകയുണ്ടായി. ദ്വീപില്‍ നടക്കുന്ന പ്രവൃത്തികളില്‍ ജനങ്ങള്‍ക്ക് പങ്കില്ല, ദ്വീപുകളുടെ ചരിത്രമോ സംസ്‌കാരമോ അറിയാത്തവരാണ് തീരുമാനങ്ങള്‍ എടുക്കുന്നത് എന്നാണ് തങ്ങള്‍ ഉന്നയിച്ച പ്രധാന ആരോപണം.

യുസികെ തങ്ങള്‍ക്ക് പുറമെ എംപിയും എന്‍സിപി നേതാവുമായ മുഹമ്മദ് ഫൈസല്‍ പടിപ്പുരയും, ജനങ്ങളോട് കൂടിയാലോചന നടത്താത്തതിലുള്ള എതിര്‍പ്പ് പ്രകടിപ്പിച്ചു. 'ദ്വീപുകളിലെ പുതിയ ടൂറിസം പദ്ധതികള്‍ക്ക് പ്രധാനമന്ത്രിയോട് ഞങ്ങള്‍ നന്ദി പറയുന്നു. നിരവധി യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭിക്കും. പക്ഷേ പദ്ധതികളില്‍ അന്തിമ തീരുമാനം എടുക്കുന്നതിന് മുന്‍പ് ജനങ്ങളോട് അഭിപ്രായം ചോദിക്കുകയും അത് കണക്കിലെടുക്കുകയും വേണം'-മുഹമ്മദ് ഫൈസല്‍ പടിപ്പുരയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. സ്വാതന്ത്ര്യത്തിന് മുന്‍പ് പ്രദേശവാസികളുടെ കൈവശമുണ്ടായിരുന്ന ഭൂമി തട്ടിയെടുക്കാനാണ് ഭരണകൂടം ശ്രമിക്കുന്നതെന്ന കടുത്ത ആരോപണവും ഫൈസല്‍ പങ്കുവച്ചു.

ദ്വീപിലെ പദ്ധതികളെ കുറിച്ച് പ്രദേശവാസിയും മത്സ്യത്തൊഴിലാളിയുമായ ഹാഷിമിനോട് ചോദിച്ചപ്പോള്‍, 'ഞങ്ങള്‍ക്ക് ഞങ്ങളുടേതായ ഒരു സംസ്‌കാരമുണ്ട്. അതില്‍ വിട്ടുവീഴ്‌ച ചെയ്യുന്ന ഒരു പദ്ധതിയും അംഗീകരിക്കാനാകില്ല' -എന്നായിരുന്നു മറുപടി.

മേല്‍ പറഞ്ഞ പ്രധാനപദ്ധതികള്‍ക്ക് പുറമെ അഗത്തിയിലും കവരത്തിയിലും സ്‌മാര്‍ട്ട് സിറ്റി, പഞ്ചനക്ഷത്ര ഹോട്ടലുകള്‍ ഉള്ള സിറ്റി സെന്‍ററുകള്‍ എന്നിവയ്‌ക്കും ലക്ഷദ്വീപ് ഭരണകൂടം തയാറെടുക്കുകയാണ്. ടെന്‍റ് താമസത്തിനുള്ള സൗകര്യമുള്ളതിനാല്‍ കവരത്തിയില്‍ 'ടെന്‍റ് സിറ്റി'യും ഒരുക്കും. വിനോദ സഞ്ചാര മേഖലയില്‍ മാലദ്വീപിന് ബദലായി ലക്ഷദ്വീപിനെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ സര്‍ക്കാര്‍. ജനുവരിയില്‍ പ്രധാനമന്ത്രി മോദി ലക്ഷദ്വീപ് സന്ദര്‍ശിച്ചതിന് പിന്നാലെ ഉണ്ടായ ചില സംഭവവികാസങ്ങള്‍ ഇന്ത്യയും മാലദ്വീപും തമ്മിലുള്ള നയതന്ത്ര തര്‍ക്കത്തിലേക്ക് വരെ നയിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.