യാത്രകള്‍ എന്നും ഹരമാണ് മലയാളികള്‍ക്ക്. മലയും കുന്നും പുല്‍മേടുകളുമെല്ലാം താണ്ടിയുള്ള യാത്ര. അത് മനസിന് ഏറെ കുളിരും സന്തോഷവും പകരും. ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് ലോറികളിലും ട്രാക്‌റ്ററുകളിലുമെല്ലാം ലിഫ്‌റ്റ് അടിച്ച് യാത്രകള്‍ ചെയ്‌ത് ആഗ്രഹിച്ച ഇടങ്ങളെല്ലാം എക്‌സ്‌പ്ലോര്‍ ചെയ്യുന്നവരാണ് പലരും. പ്രത്യേകിച്ചും ന്യൂജനറേഷന്‍ പിള്ളേര്. ബൈക്കുകളില്‍ ലോകം ചുറ്റുന്നവരുമുണ്ട് ഇക്കൂട്ടത്തില്‍. സോളോ ട്രിപ്പ് അടിച്ച് വൈബാക്കുന്നവരും കുറവല്ല.
യാത്രകള്‍ ചെയ്യാന്‍ കൈ നിറയെ പണം വേണമെന്നാണ് പലരുടെയും വിചാരം. എന്നാല്‍ ഇത് വെറും തെറ്റിദ്ധാരണയാണ്. ചെറിയ ചെലവില്‍ യാത്രകള്‍ ചെയ്യാന്‍ ഓട്ടേറെ സ്ഥലങ്ങളും സാഹചര്യങ്ങളും നമ്മുടെ ഈ കൊച്ചു കേരളത്തില്‍ നിരവധിയുണ്ട്. ഇത്തരത്തില്‍ പോക്കറ്റ് കീറാതെ ചെറിയ ചെലവില്‍ ട്രിപ്പ് അടിക്കാനുള്ള അവസരം ഒരുക്കുകയാണ് കെഎസ്‌ആര്‍ടിസി. വിവിധയിടങ്ങളില്‍ നിന്നും കെഎസ്‌ആര്‍ടിസിയുടെ ഇത്തരം പാക്കേജുകള്‍ ഒരുക്കിയിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി മലപ്പുറം ഡിപ്പോയില്‍ നിന്നും പല ദിവസങ്ങളിലായി വിവിധ ഇടങ്ങളില്‍ സന്ദര്‍ശിക്കാം അവസരമൊരുങ്ങുകയാണ്.
വളരെ സന്തോഷത്തോടെ 2024 നോട് വിടചൊല്ലാനായി ഡിസംബറിലാണ് വിവിധയിടങ്ങളിലേക്ക് കെഎസ്‌ആര്‍ടിസി ടൂര്‍ പാക്കേജുകള്‍ ഒരുക്കിയിട്ടുള്ളത്. യാത്ര ചെലവ് വളരെ തുച്ഛമാണെന്നതാണ് ഈ യാത്രയുടെ ഏറ്റവും വലിയ പ്രത്യേക. കുടുംബവുമൊത്ത് നിരവധി സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ ഇതിലൂടെ അവസരം ലഭിക്കും. വണ്‍ ഡേ ട്രിപ്പ് മാത്രമല്ല ടൂറിസ്റ്റ് സ്‌പോട്ടുകളില്‍ സ്റ്റേ ചെയ്‌ത് രണ്ട് ദിവസത്തെ ട്രിപ്പായും യാത്ര ചെയ്യാം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
യാത്രയില്‍ ഭക്ഷണവും താമസവും കെഎസ്‌ആര്‍ടിസി വാഗ്‌ദാനം ചെയ്യുന്നുണ്ട്. വളരെ കുറഞ്ഞ ചെലവില്‍ ഇത്തരത്തില്‍ യാത്രകള്‍ ആസ്വദിക്കാന്‍ കേരളത്തില്‍ മറ്റ് മാര്‍ഗങ്ങളില്ലെന്ന് തന്നെ പറയാം. മൂന്നാറിലെ മഞ്ഞ് മൂടിയ കാഴ്‌ചകളും വാഗമണ്ണിലെ കുളിരുമെല്ലാം ആസ്വദിക്കാം. ഇനിയിപ്പോ ഹൗസ് ബോട്ടില്‍ ചുറ്റിക്കറങ്ങണമെങ്കില്‍ അതിനായി ആലപ്പുഴയിലേക്കും ട്രിപ്പുണ്ട്. അതുമല്ല തിരമാലകളെ തഴുകി ആഢംബര കപ്പലില്‍ യാത്ര ചെയ്യണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് അതും തെരഞ്ഞെടുക്കാം.
വെള്ളച്ചാട്ടങ്ങള്‍ കണ്ട് ആസ്വദിക്കണമെന്നുള്ളവര്‍ക്ക് അതിരപ്പിള്ളി, വാഴച്ചാല്‍ എന്നിവിടങ്ങളും തെരഞ്ഞെടുക്കാം. മലയോര കാഴ്‌ചകള്‍ ആസ്വദിക്കാന്‍ പത്തനംതിട്ടയിലെ ഗവിയും കണ്ണൂരിലെ പൈതല്‍മലയും കെഎസ്‌ആര്‍ടിസിയുടെ പട്ടികയിലുണ്ട്. ഡിസംബര്‍ ഒന്ന് മുതല്‍ 29 വരെ വിവിധ ദിവസങ്ങളിലായാണ് യാത്രകള്‍ ക്രമീകരിച്ചിരിക്കുന്നത്. യാത്ര പുറപ്പെടുന്ന ദിവസം മുതല്‍ സ്ഥലങ്ങളും യാത്ര നിരക്കുമെല്ലാം വിശദമായി അറിയാം.
Also Read:
- മലനിരകളെ പുല്കി കോടമഞ്ഞും കുളിരും; ട്രിപ്പ് വൈബാക്കാന്‍ പറ്റിയൊരിടം, വിസ്മയമായി രണ്ടാംമൈല്‍ വ്യൂപോയിന്റ്
- വാല്‍പ്പാറ ഒരു ബെസ്റ്റ് ടൂറിസം സ്പോട്ട്; വഴിനീളെ വിസ്‌മയ കാഴ്ചയൊരുക്കി പ്രകൃതി, കാണുക ഈ കാഴ്ചകളെല്ലാം
- എങ്ങും പച്ചപ്പും കുളിര്‍ക്കാറ്റും കോടയും; അരിക്കൊമ്പന് ഫേമസാക്കിയ ഒരിടം, വിസ്മയം കൊച്ചി-ധനുഷ്കോടി ദേശീയപാത
- ഒരൊറ്റ സിനിമ തലവര മാറ്റിയ ഒരിടം; കാന്തല്ലൂരിനെ മനോഹരിയാക്കി ഭ്രമരം വ്യൂപോയിന്റ്, സുന്ദര കാഴ്‌ചകള്‍ ഇതാ
- ആദ്യം കത്തിയമര്‍ന്നു, പിന്നെ പുതുക്കിപ്പണിതു; ഇത് നിങ്ങളറിയാത്ത മൈസൂര്‍ പാലസിന്റെ ചരിത്രം