തിരുവനന്തപുരം: കൊവിഡില്‍ കിതച്ചുപോയെങ്കിലും പഴയ കാല പ്രൗഢിയിലേക്കു തിരിച്ചുവരുന്ന വിനോദ സഞ്ചാര മേഖല പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഫെബ്രുവരി 5ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിക്കാനിരിക്കുന്ന സംസ്ഥാന ബജറ്റ് (EM Najeeb about Kerala tourism and budget).
ബജറ്റില്‍ വിനോദ സഞ്ചാര മേഖലയുടെ പ്രതീക്ഷകള്‍ ഇടിവി ഭാരതുമായി പങ്കുവെയ്ക്കുകയാണ് ടൂറിസം അഡ്വസൈറി ബോര്‍ഡ് അംഗവും കോണ്‍ഫെഡറേഷന്‍ ഓഫ് കേരള ടൂറിസം ഇന്‍ഡസ്ട്രി പ്രസിഡന്‍റുമായ ഇഎം നജീബ്.
ടൂറിസം മേഖലയുടെ വളര്‍ച്ചയ്ക്കായി മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കൂടുതല്‍ തുക ഇത്തവണ ബജറ്റില്‍ വകയിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മാറിവന്ന സര്‍ക്കാരുകള്‍ എല്ലാം വിനോദസഞ്ചാര മേഖലയ്ക്ക് മികച്ച പിന്തുണയാണ് നല്‍കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
2019 ല്‍ ടൂറിസം വകുപ്പിന് 45,000 കോടിയുടെ റവന്യൂ ആണ് ഉണ്ടായത്. കഴിഞ്ഞ വര്‍ഷം അത്രയും ഉണ്ടായില്ലെങ്കിലും നല്ല രീതിയിലുള്ള പുരോഗതി ഉണ്ടായിരുന്നു. ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്‌മെന്‍റ്, ഡെസ്‌റ്റിനേഷന്‍ ഡെവലപ്‌മെന്‍റ്, ടൂറിസം മാര്‍ക്കറ്റിംഗ് എന്നിവയ്ക്കായി ബജറ്റില്‍ പ്രത്യേക ഊന്നല്‍ നല്‍കണം. ഇവയ്ക്കായി പ്രത്യേകം തുക വകയിരുത്തണം.
1986 ല്‍ കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് ടൂറിസത്തെ വ്യവസായ മേഖലയായി പ്രഖ്യാപിച്ചത്. ഇപ്പോള്‍ രാജ്യത്തെ ഭൂരിഭാഗം സംസ്ഥാനങ്ങളും ടൂറിസത്തെ വ്യവസായ മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളത്തില്‍ ടൂറിസം വ്യവസായ മേഖലയിലുള്ളവര്‍ക്ക് കാര്യമായ ഊന്നല്‍ നല്‍കിക്കൊണ്ടുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകണം.
വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വികസനത്തിന് പ്രത്യേകം പ്രാധാന്യം നല്‍കണം. ഗുണനിലവാരമുള്ള റോഡുകള്‍ ശുചിമുറികള്‍, മറ്റ് സൗകര്യങ്ങള്‍, മാലിന്യ നിര്‍മാര്‍ജനം, വിശ്രമകേന്ദ്രങ്ങള്‍, സുരക്ഷ, ഗുണനിലവാരമുള്ള ഭക്ഷണശാല എന്നീ സൗകര്യങ്ങള്‍ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഉണ്ടാകണം.
- " class="align-text-top noRightClick twitterSection" data="">
ഇവ ഉറപ്പാക്കുന്നതിന് ബജറ്റില്‍ പ്രത്യേക ഊന്നല്‍ നല്‍കണം. അഡ്വഞ്ചര്‍ ടൂറിസം, മെഡിക്കല്‍ ടൂറിസം, വെഡ്ഡിംഗ് ടൂറിസം തുടങ്ങിയ പദ്ധതികള്‍ക്ക് പ്രത്യേക ഊന്നല്‍ നല്‍കണം. പ്രധാന കേന്ദ്രങ്ങളില്‍ ടൂറിസം ക്ലസ്‌റ്ററുകള്‍ സൃഷ്‌ടിക്കുന്നതിന് പ്രത്യേക പാക്കേജുകള്‍ അനുവദിക്കണം. പൈതൃകങ്ങള്‍ സംരക്ഷിച്ചു കൊണ്ടു അവ നവീകരിക്കണം. അതിനായി പ്രത്യേക പാക്കേജ് ബജറ്റില്‍ അനുവദിക്കണമെന്നും ഇഎം നജീബ് പറഞ്ഞു.
ALSO READ:കേരള ബജറ്റ് 2024-25; മരവിപ്പിച്ച ആനുകൂല്യങ്ങള്‍ പ്രതീക്ഷിച്ച് വിദ്യാഭ്യാസ മേഖല