വാറങ്കൽ : നിലവിൽ ചില ലാപ്‌ടോപ്പുകൾ വയർലെസ് സംവിധാനത്തിലാണ് പ്രവർത്തിക്കുന്നത്, എന്നാൽ അവ ചാർജ് ചെയ്യാൻ വയറുകളുള്ള ചാർജറുകൾ തന്നെ ഉപയോഗിക്കണം. എന്നാലിനി ലാപ്‌ടോപ്പുകളുടെ ചാർജറുകളും വയർലെസ് സംവിധാനത്തിലേക്ക് മാറുകയാണ്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എൻഐടി) വാറങ്കലിലെ ഗവേഷകരാണ് വയറുകൾ (ലാപ്‌ടോപ്പിനുള്ള വയർലെസ് ചാർജർ) ആവശ്യമില്ലാത്ത ചാർജർ കണ്ടുപിടിച്ചിരിക്കുന്നത് (Wireless charger for laptops).
ഇലക്ട്രിക്കൽ എഞ്ചിനീയറിങ് വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. സുരേഷ് ബാബു നമസിയാണ് കണ്ടുപിടുത്തത്തിന് പിന്നില്‍. വയറുകളില്ലാതെ വൈദ്യുതി എത്തിക്കുന്ന 'വിട്രിസിറ്റി' എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് കണ്ടുപിടുത്തം. ഏഴ് മാസത്തെ അധ്വാനത്തിനൊടുവിലാണ് അദ്ദേഹം ഈ ഉപകരണം കണ്ടുപിടിച്ചത്.
എസി മുറികളിൽ വച്ചാൽ കമ്പ്യൂട്ടറുകൾ പൊതുവെ നന്നായി പ്രവർത്തിക്കും. ഈ ക്രമത്തിൽ, ഉയർന്ന താപനിലയിൽ പോലും ലാപ്‌ടോപ്പ് അമിതമായി ചൂടാകാതിരിക്കാൻ സുരേഷ് ബാബു ആദ്യം ഒരു കൂളിങ് പാഡ് ആണ് രൂപകൽപ്പന ചെയ്‌തത് (Wireless charger for laptops). ഇതിന്‍റെ കൂടെ ഒരു കറങ്ങുന്ന ഫാനും ഉണ്ട്. 'വയർലെസ് ലാപ്‌ടോപ്പ് ചാർജർ വിത്ത് കൂളിങ് പാഡ്' എന്ന കണ്ടുപിടുത്തത്തിന് യുകെ പേറ്റൻ്റ് ലഭിച്ചു.
ഈ കൂളിങ് പാഡിൽ ആണ് ചാർജിങ് പോയിൻ്റ് സജ്ജീകരിച്ചിരിക്കുന്നത്. ഇതിന് ഒരു കാന്തിക പോർട്ടും ഉണ്ട്. പവർ പ്ലഗിലെ ചെറിയ ട്രാൻസ്‌മിറ്ററിൽ നിന്നും ലാപ്‌ടോപ്പ് പോർട്ടിൽ ഘടിപ്പിച്ചിട്ടുള്ള റിസീവറിലേക്ക് കാന്തിക ഊർജം വഴിയാണ് വൈദ്യുതി ലഭിക്കുന്നതെന്ന് സുരേഷ് ബാബു വിശദീകരിച്ചു (Wireless charger for laptops).
പത്ത് മീറ്റര്‍ ദൂരം വരെ ഇത് പ്രവര്‍ത്തിക്കും. കുറഞ്ഞ സമയം കൊണ്ട് ചാര്‍ജ് ചെയ്യാമെന്നതും ഇതിൻ്റെ മറ്റൊരു പ്രത്യേകതയാണെന്ന് സുരേഷ് ബാബു കൂട്ടിച്ചേര്‍ത്തു. മുന്‍പും തന്‍റെ മറ്റ് കണ്ടുപിടുത്തങ്ങൾക്കായി സുരേഷ് ബാബുവിന് ഒരു ഓസ്‌ട്രേലിയൻ പേറ്റൻ്റും, അഞ്ച് ഇന്ത്യൻ പേറ്റൻ്റും ലഭിച്ചിട്ടുണ്ട്.