ETV Bharat / technology

വമ്പന്‍ മാറ്റവുമായി സ്‌മാര്‍ട്ടായി വാട്ട്സ്‌ആപ്പ് ; ഇനി വിദേശത്തുനിന്നും പണം അയക്കാം - WhatsApp new payment feature - WHATSAPP NEW PAYMENT FEATURE

മൂന്ന് മാസം വരെ പരിധിയുള്ള അന്താരാഷ്ട്ര പേയ്‌മെന്‍റുകൾ വാട്ട്സ്‌ആപ്പ് ഉൾപ്പെടുത്തുമെന്നാണ് സൂചന

WHATSAPP  NEW PAYMENT FEATURE  UPI APPS  GOOGLE PAY
WhatsApp to offer this new payment feature available on Google Pay, PhonePe and other UPI apps
author img

By ETV Bharat Kerala Team

Published : Mar 27, 2024, 12:57 PM IST

നപ്രീതിയേറിയ സമൂഹമാധ്യമമാണ് മെസേജിംഗ്‌ ആപ്പായ വാട്‍സ്ആപ്പ്. ഇന്ത്യയിൽ മാത്രമല്ല ലോകത്തെവിടെയും ഇതിന് സവിശേഷമായ സ്ഥാനമുണ്ട്. അത്രയധികം ആളുകൾ ആശ്രയിക്കുന്ന ഈ സംവിധാനം കഴിഞ്ഞ കുറച്ച് കാലങ്ങളായി കേവലം ഒരു മെസേജിംഗ്‌ ആപ്പ് എന്നതിൽ ഉപരി മറ്റ് ചില ആവശ്യങ്ങൾക്കും ഉപയോഗിച്ച് വരുന്നുണ്ട്. ഇതിനോടകം തന്നെ പല തരത്തിലുള്ള അപ്‌ഡേഷനുകളും ഇതില്‍ വന്നുകഴിഞ്ഞിട്ടുമുണ്ട്. അതിലൊന്നാണ് ഓൺലൈൻ ഇടപാടുകൾക്ക് ആശ്രയിക്കുന്ന രീതി.

2020 നവംബറിൽ ഇൻ-ആപ്പ് സേവനമായാണ് ഇന്ത്യൻ ഉപയോക്താക്കൾക്കായി വാട്‍സ്ആപ്പ് പേയ്‌മെൻ്റ് അല്ലെങ്കിൽ വാട്ട്‌സ്ആപ്പ് പേ ആദ്യമായി അവതരിപ്പിച്ചത്. പേയ്‌മെൻ്റ് മേഖലയിലേക്കുള്ള കമ്പനിയുടെ കടന്നുവരവ് ഏറെ വൈകിപ്പോയെന്ന വിമർശനങ്ങളും ഇക്കാലയളവിൽ അവർക്ക് നേരിടേണ്ടി വന്നിരുന്നു (WhatsApp to offer this new payment feature).

എന്നാലിപ്പോള്‍ അതിനെയൊക്കെ മറികടക്കാൻ ലക്ഷ്യമിട്ട് ജനപ്രിയ മെസേജിംഗ്‌ പ്ലാറ്റ്‌ഫോം അതിന്‍റെ സാമ്പത്തിക സേവനത്തിന്‍റെ ഉപയോക്തൃ അടിത്തറ വർദ്ധിപ്പിക്കുന്നതിന് മൂന്ന് മാസം വരെ പരിധിയുള്ള അന്താരാഷ്ട്ര പേയ്‌മെന്‍റുകൾ ഉൾപ്പെടുത്തുമെന്നാണ് സൂചന. അതേസമയം ഇക്കാര്യത്തിൽ കമ്പനിയുടെ ഔദ്യോഗിക സ്ഥിരീകരണം ഇനിയും വന്നിട്ടില്ല.

യൂണിഫൈഡ് പേയ്‌മെൻ്റ് ഇൻ്റർഫേസ് (യുപിഐ) ആഗോള വിപണികളിലേക്ക് വ്യാപിച്ചതോടെ പേയ്‌മെൻ്റ് ആപ്പുകൾ അവരുടെ ആപ്പുകളിൽ അന്താരാഷ്ട്ര സേവനങ്ങൾ നടപ്പിലാക്കാൻ തുടങ്ങി. ഇതോടെയാണ് ഇതേ പാത പിന്തുടര്‍ന്ന് വാട്‌സ്‌ആപ്പും എത്തുന്നത്. ഉടനെ തന്നെ അന്താരാഷ്‌ട്ര പേയ്‌മെന്‍റ് സംവിധാനവുമായി വാട്‌സ്‌ആപ്പ് അപ്‌ഡേറ്റ് ആകും എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ടിപ്‌സ്റ്റർ @AssembleDebug-ൻ്റെ എക്‌സിലെ പോസ്റ്റാണ് വാട്‌സ്‌ആപ്പ് അന്താരാഷ്ട്ര പേയ്‌മെൻ്റുകൾക്കൊരുങ്ങുന്നു എന്ന സൂചന നല്‍കിയത്. വാട്‌സ്‌ആപ്പ് പേ ഉപഭോക്താക്കള്‍ക്ക് Google Pay, PhonePe മുതലായ മറ്റ് UPI ആപ്പുകൾക്ക് സമാനമായി അന്താരാഷ്ട്ര പേയ്‌മെൻ്റുകൾ നടത്താൻ ഉടൻ അനുമതി നൽകിയേക്കാം എന്നാണ് പോസ്റ്റ്. നിലവിൽ ഫീച്ചർ ഉപയോക്താക്കൾക്ക് ലഭ്യമല്ല എന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട് (WhatsApp to offer this new payment feature).

ഇതിനുപുറമെ, ഇൻ്റർനാഷണൽ പേയ്‌മെൻ്റ് ടോഗിൾ ഓണാക്കാനുള്ള ഒപ്ഷനോടൊപ്പം പുതിയ 'ഇൻ്റർനാഷണൽ പേയ്‌മെൻ്റ്' ഒപ്ഷന്‍ കാണിക്കുന്ന ഒരു സ്‌ക്രീൻഷോട്ടും ടിപ്‌സ്റ്റർ തൻ്റെ എക്‌സില്‍ പങ്കുവച്ചിട്ടുണ്ട്. ഈ അന്താരാഷ്‌ട്ര പേയ്‌മെന്‍റ് സംവിധാനം മുഖേന ഇന്ത്യൻ ബാങ്ക് അക്കൗണ്ടുള്ള ഉപയോക്താക്കൾക്ക് അന്താരാഷ്ട്ര വ്യാപാരികളെ തിരഞ്ഞെടുക്കുന്നതിനും, അവരുമായുള്ള ഇടപാടുകൾ പൂർത്തിയാക്കുന്നതിനുമായി പണം അയയ്‌ക്കാൻ സഹായിക്കുന്നു. രാജ്യാന്തര യുപിഐ സേവനങ്ങൾ ബാങ്കുകൾ പ്രവർത്തനക്ഷമമാക്കിയ രാജ്യങ്ങളിൽ മാത്രമേ ഈ ഫീച്ചർ പ്രവർത്തിക്കൂ.

ഇന്ത്യയിൽ, യുപിഐ വഴിയുള്ള അന്താരാഷ്ട്ര പേയ്‌മെന്‍റിന് കാലാവധിയുണ്ട്. അതിനുശേഷം അത് വീണ്ടും സ്വമേധയാ സജീവമാക്കേണ്ടതുണ്ട്. വാട്‍സ്ആപ്പിലെ ഈ കാലയളവ് മൂന്ന് മാസമാകാം. എന്നാൽ, ഗൂഗിൾ പേ ഏഴ് ദിവസത്തെ ഇടപാട് കാലയളവാണ് വാഗ്‌ദാനം ചെയ്യുന്നത്. നിലവിൽ ഗൂഗിൾ പേ, ഫോൺ പേ തുടങ്ങിയ പ്രമുഖ പേയ്മെ‌ന്‍റ് ആപ്പുകള്‍ ഉൾപ്പടെ നിരവധി യുപിഐ ആപ്പുകൾ ഈ സേവനം ഉപയോക്താക്കള്‍ക്കായി നൽകി വരുന്നുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.